ഗഫൂർ ഹാജിയുടെ ദുരൂഹ മരണം; പത്തുപേരുടെ മൊഴിയെടുത്തു

LATEST UPDATES

6/recent/ticker-posts

ഗഫൂർ ഹാജിയുടെ ദുരൂഹ മരണം; പത്തുപേരുടെ മൊഴിയെടുത്തു



ബേക്കല്‍: ഗള്‍ഫ് വ്യവസായി പൂച്ചക്കാട്ടെ എം.സി അബ്ദുല്‍ഗഫൂറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ശക്തമാക്കി. അബ്ദുല്‍ ഗഫൂറിന് ആഭരണങ്ങള്‍ കൈമാറിയവരടക്കം പത്തുപേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിനും സംഘവുമാണ് ഇവരുടെ മൊഴിയെടുത്തത്. മരണത്തിന് മുമ്പ് അബ്ദുല്‍ ഗഫൂര്‍ ബന്ധുക്കളില്‍ നിന്നും മറ്റുമായി 600 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയിരുന്നു. ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് അബ്ദുല്‍ ഗഫൂറിനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. വീട്ടിലുണ്ടായിരുന്ന 600 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതാവുകയും ചെയ്തു. ഇതോടെ അബ്ദുല്‍ ഗഫൂറിന്റെ വീട്ടുകാര്‍ക്ക് മരണത്തില്‍ സംശയമുയരുകയും പരാതി ലഭിച്ചതോടെ, ഖബറടക്കിയ മൃതദേഹം ആര്‍.ഡി.ഒയുടെ അനുമതിയോടെ പൊലീസ് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുകയുമായിരുന്നു. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹത്തിലെ വിസറ കണ്ണൂരിലെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ മരണകാരണം കണ്ടെത്താനാവുകയുള്ളൂ. പരിശോധനാഫലം ലഭിക്കണമെങ്കില്‍ രണ്ടാഴ്ചയെങ്കിലും കഴിയും. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ കഴിയൂ. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി സി.സി.ടി. വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.

Post a Comment

0 Comments