കാണാനില്ലെന്ന് മൂന്ന് ദിവസം മുൻപ് പരാതി; 24കാരനും 14കാരിയും തൂങ്ങി മരിച്ച നിലയിൽ

LATEST UPDATES

6/recent/ticker-posts

കാണാനില്ലെന്ന് മൂന്ന് ദിവസം മുൻപ് പരാതി; 24കാരനും 14കാരിയും തൂങ്ങി മരിച്ച നിലയിൽ യുവാവിനേയും കൗമാരക്കാരിയായ പെൺകുട്ടിയേയും മരിച്ച നിലയിൽ കണ്ടെത്തി. മലമ്പുഴ പടലിക്കാടാണ് സംഭവം. ഇരുവരേയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ‌


കാളിപ്പാറ സ്വദേശി രഞ്ജിത്ത് (24), 14കാരി എന്നിവരാണ് മരിച്ചത്. മൂന്ന് ദിവസം മുൻപ് ഇരുവരേയും കാണ്മാനില്ലെന്ന് പൊലീസ് പരാതി ലഭിച്ചിരുന്നു.പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചത് 14 വയസ് മാത്രം പ്രായമുള്ള കുട്ടിയാണെന്നതിനാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Post a Comment

0 Comments