കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ പഴക്കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.പൂടങ്കല്ല് കൊല്ലറങ്കോട് സ്വദേശി അര്‍ഷാദിനെയാണ്(34) പൊലീസ് അറസ്റ്റ് ചെയ്തത്.


കോട്ടച്ചേരിയില്‍ ബസിറങ്ങി യുവതി നടന്ന് പോകുമ്പോഴാണ് സംഭവം.  ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഗുഡ്‌സ് ഓട്ടോയില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പഴക്കച്ചവടം നടത്തുന്നയാളാണ് അര്‍ഷാദ്. സ്‌കൂള്‍ വിട്ട് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് അര്‍ഷാദ് നേരത്തേയും പിടിയിലായിട്ടുണ്ട്. അന്ന് പോക്‌സോ കേസ് ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.  

Post a Comment

0 Comments