വെള്ളിയാഴ്‌ച, മേയ് 19, 2023

 



ബിജെപി നേതാവിന്റെ മകളുടെ വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ മുനിസിപ്പൽ പ്രസിഡന്റും മുൻ എംഎൽഎയുമായ യശ്പാൽ ബെനത്തിന്റെ മകളുടെ വിവാഹ കാർഡാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുസ്ലീം യുവാവിനെയാണ് യശ്പാൽ ബെനത്തിന്റെ മകൾ വിവാഹം ചെയ്യുന്നത്.കാർഡിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പാർട്ടി നേതാവിൻ്റെ മകൾ ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിക്കുന്നതിൽ ബിജെപി നേതാക്കൾക്കിടയിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. അതേസമയം ബിജെപിയുടെ ഇരട്ടത്താപ്പെന്ന് ചില ഹിന്ദുത്വവാദികൾ ട്രോളുമ്പോൾ മറ്റുള്ളവർ വിവാഹത്തെ ‘ലവ് ജിഹാദ്’ എന്ന് വിമർശിക്കുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ വിവാദ സിനിമയായ ദി കേരള സ്റ്റോറിയുമായും ചിലർ സംഭവത്തെ താരതമ്യപ്പെടുത്തി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ