കര്‍ണാടകയില്‍ നാളെ കോണ്‍ഗ്രസ്സ് അധികാരത്തിലേറും ; സത്യപ്രതിജ്ഞയ്ക്ക് കേരളത്തില്‍ നിന്ന് മൂന്ന് പേര്‍ക്ക് ക്ഷണം

LATEST UPDATES

6/recent/ticker-posts

കര്‍ണാടകയില്‍ നാളെ കോണ്‍ഗ്രസ്സ് അധികാരത്തിലേറും ; സത്യപ്രതിജ്ഞയ്ക്ക് കേരളത്തില്‍ നിന്ന് മൂന്ന് പേര്‍ക്ക് ക്ഷണം




കര്‍ണാടകയില്‍ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍ക്ക് ക്ഷണം. കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഒഴിവാക്കിയപ്പോള്‍ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളില്‍ നിന്ന് മൂന്നു പേരെയാണ് ക്ഷണിച്ചത്. എല്‍ഡിഎഫിന്റെ ഭാഗമായ കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി, ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങള്‍ എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്.


20 പേരെയാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി ക്ഷണിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി എ രാജ, ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍, ജെഡിയു നേതാക്കളായ നിതീഷ് കുമാര്‍, എംപി ലല്ലന്‍ സിങ്, ടിഎംസി നേതാവ് മമതാ ബാനര്‍ജി, ജെഎംഎം നേതാവ് ഹേമന്ത് സോറന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, എസ്പി നേതാവ് അഖിലേഷ് യാദവ്, എന്‍സിപി നേതാന് ശരദ് പവാര്‍, ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെ, എന്‍സി നേതാവ് ഫറൂഖ് അബ്ദുല്ല, പിഡിപി നേതാന് മെഹബൂബ മുഫ്തി, എംഡിഎംകെ നേതാവ് വൈകോ, സിപിഐ(എംഎല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, വിസികെ നേതാവ് തോല്‍ തിരുമാവളന്‍, ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി എന്നിവര്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.

Post a Comment

0 Comments