കാഡ് സെൻ്റർ സംഘടിപ്പിച്ച ബ്രെയിൻ മാസ്റ്റർ 2023 ക്വിസ് മത്സരത്തിൽ ഫാത്തിമാ നാസ് വിജയിയായി

LATEST UPDATES

6/recent/ticker-posts

കാഡ് സെൻ്റർ സംഘടിപ്പിച്ച ബ്രെയിൻ മാസ്റ്റർ 2023 ക്വിസ് മത്സരത്തിൽ ഫാത്തിമാ നാസ് വിജയിയായിലഹരി വിരുദ്ധ കാംപയിനിന്റെ ഭാഗമായി കാഡ് സെൻ്റർ കാസർകോട് ജനമൈത്രി പൊലീസുമായി സഹകരിച്ച് നടത്തിയ ബ്രെയിൻ മാസ്റ്റർ ക്വിസ് മത്സരം ഗ്രാൻഡ് ഫിനാലയോട് കൂടി സമാപിച്ചു. ഗ്രാൻഡ് ഫിനാലെ മത്സരത്തിന് ഗ്രാൻഡ് മാസ്റ്റർ ഡോ. ജി എസ് പ്രദീപ് നേതൃത്വം നൽകി.


400 ലധികം മത്സരാർഥികൾ മാറ്റുരച്ച മത്സരത്തിൽ ഉദുമ ഹയർ സെകൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി ഫാത്വിമത് നാസ് ഒന്നാം സ്ഥാനവും, തളങ്കര ദഖീറത് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ഫയ്നാസ് ശരീഫ് രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് എൻഎ നെല്ലിക്കുന്ന് എംഎൽഎ അവാർഡുകൾ വിതരണം ചെയ്തു.

പരിപാടിയിൽ കാഡ് സെൻ്റർ സി ഒ ഒ ഷിബു പീതാംബരൻ, കാസർകോട് ഇൻസ്‌പെക്ടർ പി അജിത്ത് കുമാർ, ബ്രെയിൻ മാസ്റ്റർ ഗ്രാൻഡ് ഫിനാലെ പാർട്ണറും പി എ കോളജ് പ്രിൻസിപലുമായ ഡോ. സർഫറാസ് ജെ ഹാശിം, പി എ കോളേജ് എ ജി എം ശറഫുദ്ദീൻ, കാസർകോട് കാഡ് സെൻറർ ഹെഡ് സിഐ അബ്ദുൽ സലാം തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments