കാഞ്ഞങ്ങാട്ട് നിർത്തിയിട്ട ലോറിക്ക് പിറകില്‍ കാറിടിച്ച് യുവാവ് മരിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് നിർത്തിയിട്ട ലോറിക്ക് പിറകില്‍ കാറിടിച്ച് യുവാവ് മരിച്ചു



കാഞ്ഞങ്ങാട് :പുതിയ കോട്ടയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുഒരാൾ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം. കാസർകോട് തളങ്കര കടവത്ത് സ്വദേശി മുഹമ്മദ് ഷബാബ് 25 ആണ് മരിച്ചത്. വിനായക ടാക്കീസിന് സമീപം ബീഡിക്കമ്പനിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടർ കയറ്റിയിന്ന ലോറിക്ക് പിന്നിൽ കാറിടിക്കുകയായിരുന്നു. കാർ യാത്രക്കാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. യുവാവ് തനിച്ചായിരുന്നു കാറിലുണ്ടായിരുന്നത്. എറണാകുളത്ത് നിന്നും കാസർകോട്ടേക്ക് മടങ്ങുകയായിരുന്നു കാറെന്നാണ് വിവരം.

Post a Comment

0 Comments