ബന്തടുക്ക ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ബയോളജി സയന്‍സ് ബാച്ച് അനുവദിക്കണമെന്ന് ബന്തടുക്ക വൈ എം സി എ

ബന്തടുക്ക ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ബയോളജി സയന്‍സ് ബാച്ച് അനുവദിക്കണമെന്ന് ബന്തടുക്ക വൈ എം സി എ

ബന്തടുക്ക: കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ ഏക ഹയര്‍സെക്കണ്ടറി സ്‌കൂളായ ബന്തടുക്ക ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇതേവരെ സയന്‍സ് ബാച്ച് അനുവദിച്ചിട്ടില്ല. അടുത്ത വിദ്യാലയ വര്‍ഷം തന്നെ ബയോളജി സയന്‍സ് ബാച്ച് അനുവദിക്കണമെന്ന് ബന്തടുക്ക വൈ എം സി എ വാര്‍ഷിക ജനറല്‍ബോഡിയോഗം വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു.
വൈ എം സി എയുടെ 179 -ാം ജന്മദിനാഘോഷവും ബന്തടുക്ക വൈ എം സി എയുടെ ജനറല്‍ബോഡിയോഗവും കുടുംബസംഗമവും പുതിയഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും വൈ എം സി എ സംസ്ഥാന ഉപാധ്യക്ഷന്‍ മാനുവല്‍ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.എ.ജോസഫ് അധ്യക്ഷം വഹിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് ജില്ലാ ചെയര്‍മാന്‍ ടോംസണ്‍ ടോം നേതൃത്വം നല്‍കി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. വനിതാഫോറം ജില്ലാ ചെയര്‍പേഴ്‌സണ്‍ സുമ സാബു, സബ് റീജിയണ്‍ മുന്‍ ചെയര്‍മാന്‍ ജോയി കളരിക്കല്‍, തങ്കമ്മ ജോസഫ്, ഗ്രേസി ജോസ് കാടങ്കാവില്‍, ശോഭാജോസ് തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. സാബു തോമസ് കൂവത്തോട്ട് സ്വാഗതവും സാബു കുഴിപ്പാല നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: സണ്ണി പതിനെട്ടില്‍(പ്രസിഡണ്ട്), ഷാജു മഠത്തുംകുടി(വൈസ് പ്രസിഡണ്ട്), സാബു കുഴിപ്പാല(സെക്രട്ടറി), അജീഷ് പറയിടം(ജോയിന്റ് സെക്രട്ടറി), വിനോദ് കിഴക്കേക്കര(ട്രഷറര്‍).
 

Post a Comment

0 Comments