ഇടപെടൽ ഫലം കണ്ടു; തീരദേശ ആരോഗ്യ മേഖലയ്ക്ക് മുതൽ കൂട്ടായി കളനാട് പി എച് സി ക്ക് രണ്ട് കോടിയുടെ കെട്ടിടം -സുഫൈജ അബൂബക്കർ

LATEST UPDATES

6/recent/ticker-posts

ഇടപെടൽ ഫലം കണ്ടു; തീരദേശ ആരോഗ്യ മേഖലയ്ക്ക് മുതൽ കൂട്ടായി കളനാട് പി എച് സി ക്ക് രണ്ട് കോടിയുടെ കെട്ടിടം -സുഫൈജ അബൂബക്കർമേൽപ്പറമ്പ്: കാസറഗോഡ് ജില്ലയുടെ പുരോഗമനത്തിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ടിൽ ചെമനാട് പഞ്ചായത്തിലെ കളനാട് പി.എച്.സി യുടേയും കളനാട് ഓൾഡ് സ്‌കൂളിന്റെ യും വികസന ആവശ്യകതയെ കുറിച്ച് പ്രത്യേകമായി പരാമർശിച്ചിരുന്നെവെങ്കിലും സ്വന്തമായി ഭൂമി ലഭ്യമല്ലാത്തതിനാൽ ജില്ലയിലെ മറ്റ് വികസന പ്രവർത്തനങ്ങൾക്കൊപ്പം ചെമ്മനാടിന്റെ ഈ രണ്ട് പ്രവർത്തികളും മുന്നേറാതെ നിന്നു.

2020 ൽ ചെമനാട് പഞ്ചായത്ത്‌ ഭരണ സമിതി നിലവിൽ വന്നപ്പോൾ   കളനാട് പി.എച്.സി. യുടെ അടുത്തുള്ള റവന്യു ഭൂമിയിൽ നിന്നും അൻപത് സെന്റ് സ്ഥലം ജില്ലാ ഭരണ കൂടത്തോട് ആവശ്യപ്പെടുകയും അന്ന് ജില്ലാ ജില്ലാ കളക്ടർ ആയിരുന്ന ബഹുമാനപെട്ട സ്വാഗത് ഭണ്ഡാരി പ്രസ്തുത സ്ഥലം ആരോഗ്യ വകുപ്പിന് കൈമാറുകയും ചെയ്തു. ഇതോട് കൂടി കെട്ടിടം പണിയുന്നതിന് കളനാട് പി.എച്.സി ക്ക് സ്വന്തമായി ഭൂമി ഇല്ല എന്ന പ്രശ്നം പരിഹരിക്കുകയും പിന്നീട് കാസറഗോഡ് വികസന ഓഫീസറെ കണ്ട് നിവേദനം നൽകുകയും  ചെയ്തതിന്റെ അടിസ്ഥാനത്തിൽ രണ്ട് കോടി രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപയുടെ സാങ്കേതിക അനുമതി ലഭ്യമായിരിക്കുകയുമാണ്.

ഇപ്പോൾ ഇതിന്റെ പ്രവർത്തിയുടെ ടെണ്ടർ ക്ഷണിചിരിക്കുകയാണ്.

കളനാട് പി എച് സി ക്ക് ഈ കെട്ടിടം വരുന്നതോട് കൂടി തീരദേശ മേഖലയിൽ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ ഇത് ഒരു മുതൽ  കൂട്ടാവും എന്ന് പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ പറഞ്ഞു.

Post a Comment

0 Comments