ആലപ്പുഴയിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് മുങ്ങി

ആലപ്പുഴയിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് മുങ്ങി

വേമ്പനാട്ട് കായലിൽ മൂന്ന് യാത്രക്കാരുമായി പോകുകയായിരുന്ന ഹൗസ് ബോട്ട് മുങ്ങി. ‘റിലാക്സ് കേരള’ എന്ന ബോട്ടാണ് തിങ്കളാഴ്ച ഉച്ചയോടെ പുളിങ്കുന്ന് മേഖലയിൽ മാർത്താണ്ഡം ചിത്തിര കായലിന്റെ റാണി ഭാഗത്ത് മറിഞ്ഞത്. അപകട സമയത്ത് തമിഴ്നാട് സ്വദേശികളായ യാത്രക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. മുങ്ങിത്താഴുന്നതിന് മുമ്പ് മറ്റ് ഹൗസ് ബോട്ടുകളിലും സ്പീഡ് ബോട്ടുകളിലുമായി എത്തിയവർ ഇവരെ രക്ഷിച്ചു.

മൺതിട്ടയിൽ ഇടിച്ച് അടിത്തട്ട് തകർന്ന് വെള്ളം കയറിയതാണ് മറിയാൻ കാരണമായതെന്നാണ് വിവരം. ബോട്ടിന്റെ പഴക്കമാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments