കാഞ്ഞങ്ങാട്ട് എട്ട് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് എട്ട് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി
കാഞ്ഞങ്ങാട്: എട്ട് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി കാസര്‍കോട് തളങ്കര സ്വദേശി കാഞ്ഞങ്ങാട്ട് പൊലീസ് പിടിയിലായി. തളങ്കര പട്ടേല്‍റോഡിലെ മുഹമ്മദ് ഷാഫി (45)യെയാണ് അറസ്റ്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി ബാലകൃഷ്ണന്‍ നായരുടെയും ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനിന്റെയും നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ കുശാല്‍ നഗര്‍ റയില്‍വേ ഗേറ്റിനു സമീപം പൊലീസ് മുഹമ്മദ് ഷാഫി ഓടിച്ചുവന്ന ബൈക്ക് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 8 ലക്ഷം രൂപയുടെ കുഴല്‍പ്പണം കണ്ടെത്തിയത്. പൊലീസ് ഉദ്യോഗസ്ഥരായ അബൂബക്കര്‍ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Post a Comment

0 Comments