നിർമ്മാണത്തൊഴിലാളി യൂണിയൻ സിഐടിയു വർഗീയതക്കെതിരെ കുടുംബ സദസ്സ് സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

നിർമ്മാണത്തൊഴിലാളി യൂണിയൻ സിഐടിയു വർഗീയതക്കെതിരെ കുടുംബ സദസ്സ് സംഘടിപ്പിച്ചുരാവണീശ്വരം: നിർമ്മാണത്തൊഴിലാളി യൂണിയൻ സിഐടിയു രാവണീശ്വരം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയതക്കെതിരെ  വർഗ്ഗ ഐക്യവും സമരവും എന്ന മുദ്രാവാക്യവുമായി കുടുംബ സദസ്സ് സംഘടിപ്പിച്ചു. രാവണീശ്വരം വെള്ളം തട്ടയിൽ കെഎസ്ടിഎ ജില്ല എക്സിക്യൂട്ടീവ് അംഗം എം രമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിർമ്മാണത്തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ദാമോദരൻ പുല്ലൂർ,  ഏരിയ പ്രസിഡണ്ട് കെ ശശി, ഗീത വെള്ളംതട്ട, എകെഎസ് ഏരിയ സെക്രട്ടറി രതീഷ് വെള്ളംതട്ട, നാരായണൻ ചരളിൽ എന്നിവർ സംസാരിച്ചു. ഡിവിഷൻ പ്രസിഡണ്ട് മണി തണ്ണോട്ട് അധ്യക്ഷനായി. ഡിവിഷൻ സെക്രട്ടറി പി കെ ബാലൻ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments