ടിക് ടോക് പാചകപരീക്ഷണം; മുട്ട പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു

ടിക് ടോക് പാചകപരീക്ഷണം; മുട്ട പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു


 വൈറലായ പാചകപരീക്ഷണം നടത്തിയ യുവതിയ്ക്ക് ഗുരുതരമായ പൊള്ളലേറ്റു. ടിക് ടോക്കില്‍ വൈറലായ മൈക്രോവേവ് ഓവനില്‍ മുട്ട പാചകം ചെയ്യുന്ന രീതിയാണ് യുവതി പരീക്ഷിച്ചത്. മുട്ട പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് യുവതിയ്ക്ക് പരിക്കുണ്ടായത്.

ഷാഫിയ ബഷീർ (37) എന്ന യുവതിക്കാണ് അപകടം സംഭവിച്ചത്. ഒരു മഗ്ഗിലേക്ക് തിളച്ച വെള്ളമെടുത്ത ശേഷം അതില്‍ മുട്ട വെച്ച് മൈക്രോവേവ് ഓവനില്‍ വെക്കുന്നതാണ് ഈ പരീക്ഷണപാചകം. കുറച്ച് സമയത്തിന് ശേഷം മൈക്രോവേവില്‍ വെച്ച മുട്ട തണുത്ത സ്പൂണ്‍ കൊണ്ട് പൊളിക്കാന്‍ നോക്കിയപ്പോള്‍ അത് പൊട്ടിത്തെറിക്കുകയായിരുന്നു.

മുഖത്തിന്റെ വലത് ഭാഗമാണ് പൊള്ളലില്‍ പരിക്കേറ്റത്. ഈ അപകടത്തിന് ശേഷം സഹിക്കാന്‍ കഴിയാത്ത വേദനയാണെന്നും ആര്‍ക്കും ഇത്തരത്തിലുള്ള അപകടം ഉണ്ടാവരുതെന്നും അവര്‍ പറയുന്നു. സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ഇത്തരം ട്രെന്‍ഡുകള്‍ പിന്‍തുടരുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്നും അവര്‍ മുന്നറിച്ച് തരുന്നുണ്ട്.

അപകടത്തിന് ശേഷം ആരോഗ്യം ശരിയായി വരുകയാണെന്നും ഇനിയൊരിക്കലും മുട്ട കഴിക്കില്ലെന്നും ശപഥം എടുത്തുവെന്നും അവര്‍ പറഞ്ഞു. മുട്ട മൈക്രോവേവ് ഓവനില്‍ പാചകം ചെയ്യുന്നത് അപകടമാണെന്നും മുട്ട പൊട്ടിത്തെറിക്കുമെന്ന് മുന്നറിയിപ്പ് നല്‍കണമെന്നും ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ നേരെത്തെ പറഞ്ഞിരുന്നു.

Post a Comment

0 Comments