നോർത്ത് ചിത്താരിയിൽ മുസ്‌ലിം ലീഗ് സമ്മേളനവും മെട്രോ മുഹമ്മദ് ഹാജി അനുസ്മരണവും ജൂൺ 4ന്

LATEST UPDATES

6/recent/ticker-posts

നോർത്ത് ചിത്താരിയിൽ മുസ്‌ലിം ലീഗ് സമ്മേളനവും മെട്രോ മുഹമ്മദ് ഹാജി അനുസ്മരണവും ജൂൺ 4ന്


    ചിത്താരി:അജാനൂർ പഞ്ചായത്ത്  20,22 വാർഡുകളുടെ സംയുക്ത സമ്മേളനവും മെട്രോ മുഹമ്മദ് ഹാജിയുടെ മൂന്നാം ചരമ വാർഷികവും ജൂൺ 4 ഞായറാഴ്ച്ച വൈകിട്ട് 4.30 ന് നോർത്ത് ചിത്താരി ചാമുണ്ഡിക്കുന്ന് ജങ്ഷനിൽ നടക്കും.സംസ്ഥാന മുസ്‌ലിം ലീഗ് ട്രെഷറർ സി ടി അഹമ്മദലി ഉത്ഘാടനം ചെയ്യും .എ കെ എം അഷ്‌റഫ് എം എൽ എ മെട്രോ മുഹമ്മദ് ഹാജി അനുസ്മരണ പ്രഭാഷണം നടത്തും.പ്രഗത്ഭ പ്രഭാഷകരായ ശരീഫ് കുറ്റൂർ മലപ്പുറം,സിദ്ധീഖലി രാങ്ങാട്ടൂർ എന്നിവർ പ്രഭാഷണം നടത്തും.പാർട്ടിയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കൾ പ്രസംഗിക്കും.ഇത് സംബന്ധിച്ച് ചേർന്ന 20,22 വാർഡുകളുടെ സംയുക്ത യോഗത്തിൽ പി അബൂബക്കർ ഹാജി അദ്ധ്യക്ഷനായി.മണ്ഡലം ലീഗ് പ്രെസിഡന്റ് ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു.സി ബി സലിം,ബഷീർ ചിത്താരി,ജബ്ബാർ ചിത്താരി,പി വി ഹമീദ്,മുഹമ്മദ് കുഞ്ഞി മുക്കൂട്,സി എച് ഹുസൈൻ,എം കുഞ്ഞബ്ദുള്ള സെൻട്രൽ ചിത്താരി,മുഹമ്മദ്‌ അലി പീടികയിൽ,ഫൈസൽ ചിത്താരി പ്രസംഗിച്ചു.സമ്മേളനത്തിന്റെ ഭാഗമായി ഈ ജൂൺ 2ന് പതാക ദിനമാചരിക്കും.വാർഡുകളുടെ ഭാഗങ്ങളായ നോർത്ത് ചിത്താരി,മുക്കൂട്,സൗത്ത് ചിത്താരി,സെന്റർ ചിത്താരി എന്നിവിടങ്ങളിൽ പതാകകൾ സ്ഥാപിക്കും.3ന് വൈകിട്ട് 4.30 ന് ചിത്താരിപ്പാലം മുതൽ സൗത്ത് ചിത്താരി വരെ വിളംബര ജാതയുണ്ടാകും.20,22 വാർഡ് പരിധിയിൽ നിന്ന മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും.സമ്മേളനവും പതാക ദിനവും വിളംബര ജാഥയും വൻ വിജയമാക്കാൻ നിസാമുദ്ധീൻ സി എച്ചിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നോർത്ത് ചിത്താരി ശാഖാ യൂത്ത് ലീഗ് ജനറൽ ബോഡി തീരുമാനിച്ചു.ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു.ബഷീർ ചിത്താരി,പി അബൂബക്കർ ഹാജി,ജബ്ബാർ ചിത്താരി,സി ബി സലിം,സി കെ ഷറഫുദ്ദീൻ ആസിഫ് ബദർനഗർ,അഷ്‌കർ കൊയപ്പള്ളി,ജസീം ഇഖ്ബാൽ നഗർ,ആഷിക് മാണിക്കോത്ത്,സമീൽ റൈറ്റർ,സി.എം.ഹാരിസ്,സി.കെ ആസിഫ്,ബഷീർ മുക്കൂട് പ്രസംഗിച്ചു

Post a Comment

0 Comments