തെരുവ് കച്ചവട തൊഴിലാളി യൂണിയൻ എസ്.ടി.യു കാഞ്ഞങ്ങാട് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

LATEST UPDATES

6/recent/ticker-posts

തെരുവ് കച്ചവട തൊഴിലാളി യൂണിയൻ എസ്.ടി.യു കാഞ്ഞങ്ങാട് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

 


കാഞ്ഞങ്ങാട്:പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള തെരുവ് കച്ചവട തൊഴിലാളി യൂണിയൻ എസ്.ടി.യു കാഞ്ഞങ്ങാട് യൂണിറ്റ് ജനറൽ ബോഡി യോഗം മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് റസാഖ് തായലക്കണ്ടി ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് മുസ്തഫ കല്ലൂരാവി അദ്യക്ഷത വഹിച്ചു യൂണിയൻ സംസ്ഥാന പ്രസിഡന്റ് അഷ്റഫ് എടനീർ മുഖ്യപ്രഭാഷണം നടത്തി.മുസ്‌ലിം ലീഗ് മുനിസിപ്പൽ വൈസ് പ്രസിഡന്റ്  എൻ.എ ഉമ്മർ, എസ്.ടി.യു ജില്ലാ സെക്രട്ടറിയേറ്റ് അംഗം കരീം കുശാൽനഗർ കെ.എ മുഹമ്മദ് റഫീഖ്,ജാഫർ മുവാരിക്കുണ്ട്,വി.മുഹമ്മദ് ബേഡകം,താജുദ്ധീൻ പുളിക്കൂർ,മജീദ് വേങ്ങര പ്രസംഗിച്ചു ഇബ്രാഹിം ഹദ്ദാദ് നഗർ സ്വാഗതവും മജീദ് ആവിയിൽ നന്ദിയും പറഞ്ഞു.


പുതിയ യൂണിറ്റ് ഭാരവാഹികളായി മുസ്തഫ കല്ലൂരാവി (പ്രസിഡന്റ്),അബ്ദുൾ ഖാദർ എ.കെ,അബ്ദുൾ റഹ്മാൻ പി.എം,അബ്ദുൾ ഹമീദ് (വൈസ് പ്രസിഡന്റുമാർ),ഇബ്രാഹിം ഹദ്ദാദ് നഗർ (ജനറൽ സെക്രട്ടറി),കുഞ്ഞബ്ദുള്ള പടന്നക്കാട് ഖാലിദ് പി.പി,അബ്ദുൽ ഹമീദ് തൈക്കടപ്പുറം (ജോയിന്റ് സെക്രട്ടറിമാർ),മജീദ് ആവിയിൽ (ട്രഷറർ)

Post a Comment

0 Comments