ഗോപിനാഥ് മുതുകാട് നാളെ കൊളവയലില്‍

LATEST UPDATES

6/recent/ticker-posts

ഗോപിനാഥ് മുതുകാട് നാളെ കൊളവയലില്‍

 


കാഞ്ഞങ്ങാട്: കൊളവയല്‍ ലഹരി മുക്ത ഗ്രാമം ഡോക്യുമെന്ററി പ്രകാശനവും ബോധവത്ക്കരണ സദസ്സും പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നാളെ (ജൂണ്‍ 1)ഉദ്ഘാടനം ചെയ്യും. ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസും കൊളവയല്‍ ലഹരി മുക്ത ജാഗ്രതാ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിക്കും. അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സസ്‌കൂളിലാണ് ചടങ്ങ് നടക്കുക. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, വൈസ് പ്രസിഡന്റ് കെ.സബീഷ്, ഇന്‍സ്പെക്ടര്‍ കെ.പി.ഷൈന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പോലീസും ജനങ്ങളും ഒത്തുചേര്‍ന്ന് കൊളവയലില്‍ നടത്തിവരുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇതിനകം സംസ്ഥാനത്തുടനീളം ശ്രദ്ധ നേടിയിട്ടുണ്ട്.

Post a Comment

0 Comments