മുട്ടുന്തല ഇസ്ഹാഖിയ്യ തഫ്ഹീളുല്‍ ഖുര്‍ആന്‍ കോളേജ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

മുട്ടുന്തല ഇസ്ഹാഖിയ്യ തഫ്ഹീളുല്‍ ഖുര്‍ആന്‍ കോളേജ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തുകാഞ്ഞങ്ങാട്: മുട്ടുന്തല മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് കീഴില്‍ പുതുതായി ആരംഭിച്ച ഇസ്ഹാഖിയ്യ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

ചടങ്ങിൽ ഹാഫിള് ശമിം വാഫി പ്രാർത്ഥന നടത്തി.

ഇസ്ഹാഖിയ്യ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് പ്രിൻസിപ്പൽ ഹാഫിള് മസ്ഊദ് ഫൈസി സ്വാഗതം പറഞ്ഞു. മുട്ടുന്തല മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സണ്‍ ലൈറ്റ് അബ്ദുറഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു.  ഹാഫിള് ത്വയ്യിബ് ഫൈസി,  യൂസുഫ് ബാഖവി പാലത്തുങ്കര ,മൊയതു അസ്ഹരി മാണിക്കോത്ത്  ,  മൊയ്തു മമ്മുഹാജി ,എ. ഹമീദ് ഹാജി, അബ്ദുൽ ഖാദർ ഹാജി റഹ്മത്ത്, ബിസ്മില്ല അബ്ദുല്ല ഹാജി, ബദ്റുദ്ദീൻ സൺലൈറ്റ്,  അബ്ദുൽ റഹ്മാൻ പാറക്കാട്ട്, ഉസ്മാൻ ബി എം , നൗഫൽ വൈറ്റ്മഗ്, ഇസ്ഹാഖ് കാന്റീൻ, അഹ്മദ് കോളിച്ചാൽ, ലത്തീഫ് റഹ്മത്ത്, ഫാറൂഖ് സൂപ്പർ, ഷാനവാസ്   എന്നിവർ സംസാരിച്ചു. തുടർന്ന് തവസ്സുൽ ബൈത്ത്

ഹാഫിള് മസ്ഊദ് ഫൈസിയും പഠനാരംഭത്തിന് യൂസുഫ് ബാഖവി പാലത്തുകരയും നേതൃത്വം നൽകി .

ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് ഖുർആൻ പ്രഭാഷണം നടത്തി.

Post a Comment

0 Comments