സീക് എജ്യു ഫെസ്റ്റ് സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

സീക് എജ്യു ഫെസ്റ്റ് സംഘടിപ്പിച്ചുകാഞ്ഞങ്ങാട്:  വിദ്യാഭ്യാസ സംഘടനയായ സീക് കാഞ്ഞങ്ങാട്ട് ബിഗ്മാള്‍ ഹാളില്‍ എജ്യുഫെസ്റ്റ് സംഘടിപ്പിച്ചു. രണ്ട് മാസക്കാലം തുടരുന്ന പ്രസ്തുത കാമ്പയിനിന്റെ ഭാഗമായി  നിരവധി പ്രോഗ്രാമുകളാണ് ആസൂത്രണം ചെയ്തിന്റെ ഭാഗമായിട്ടാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

പരിപാടിയില്‍ ജന.സെക്രട്ടറി സി.കെ റഹ്മത്തുളള സ്വാഗതം പറഞ്ഞു. അഷ്‌റഫ് കൊട്ടോടി അധ്യക്ഷത വഹിച്ചു. പരിപാടിയു ടെ ഉദ്ഘാടനം ചീഫ് ്പാട്രേണും സംയുക്ത ജമാഅത്ത് പ്രസിഡന്റുമായ കുഞ്ഞഹമ്മദ് പാലക്കി നിര്‍വഹിച്ചു. പഠനത്തില്‍ പി ന്നോക്കകാരെ കൈപിടിച്ചുയര്‍ത്തുന്ന  ' വി ആര്‍ വിത്ത് യു ' എന്ന കാമ്പയിനിന്റെ ഉദ്ഘാടനവും പാലക്കി കുഞ്ഞഹ്മദ് ഹാജി   നിര്‍വഹിച്ചു. ബിരുദധാരികളായ യുവതീ യുവാക്കളെ ഉപരിപഠനവും, തൊഴില്‍, ബിസിനസ്സ് സാധ്യതകളും തെരെഞ്ഞെടുക്കാന്‍ പ്രാപ്തരാക്കുന്ന 'ഗ്രാജേറ്റ് മീറ്റ്'   ചീഫ്  അഡ്വറൈസര്‍  കൂടിയായ മുന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍  ഡോ : ഖാദര്‍ മാങ്ങാട്  ഉത്ഘാടനം ചെയ്തു.വിദ്യാഭ്യാസ വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് ആവേശം പകരുന്ന ജനാബ് നജീബ് കാന്തപുരം   എം എല്‍ എ നേതൃത്വം നല്‍കുന്ന  സയ്യിദ് ഹൈദരലി തങ്ങള്‍ അക്കാദമിയില്‍ പഠിച്ചു സിവില്‍ സര്‍വീസില്‍  ഉന്നത റാങ്ക് നേടിയ    കാജല്‍ രാജു ( നീലേശ്വരം )നെ സീക്കി ന്റെ ആദര ഉപഹാരം ഡോ.ഖാദര്‍ മാങ്ങാട് നല്‍കി. എച്ച്.ആര്‍.ഡി ചെയര്‍മാന്‍ ജനാബ് സി ബി അഹ്മദ് എജുഫെസ്റ്റ് പ്രൊജക്റ്റ് വിശദീകരണം നടത്തി.അഡ്വ നിസാം ഫലാഹ് കരിയര്‍ പ്ലാനിംഗ് സെഷനും, ഡോ മുബഷിറ റഹ്മാന്‍  ആര്‍ട്ട് ഓഫ് മാപ്പിങ് യൂത്ത് എന്ന വിഷയത്തിലും ക്ലാസ്സെടുത്തു. അഷ്‌റഫ് കോട്ടോടി സ്‌ക്കോളര്‍ ഷിപ്പ് ഗൈഡന്‍സിന് നേതൃത്വം നല്‍കി. വിമന്‍സ് വിംഗ് ജനറല്‍ കണ്‍വീനര്‍  അഡ്വ റിസ്‌വാന, മുന്‍ ഡി.വൈ.എസ്.പി അസൈനാര്‍ പി, എം ഇബ്രാഹിം, അഹ്മദ് കിര്‍മാണി, ഹസന്‍ മാസ്റ്റര്‍  എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments