ചിത്താരിയിൽ ട്രാക്ടർ റെയിൽവേ ട്രാക്കിൽ കുടുങ്ങി; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

LATEST UPDATES

6/recent/ticker-posts

ചിത്താരിയിൽ ട്രാക്ടർ റെയിൽവേ ട്രാക്കിൽ കുടുങ്ങി; ട്രെയിൻ ഗതാഗതം തടസപ്പെട്ടു
കാഞ്ഞങ്ങാട്: റെയിൽവേ ക്രോസിംഗ് ഇല്ലാത്ത സ്ഥലത്ത് വെച്ച് റെയിൽ പാളം മുറിച്ചു കടക്കവേ ട്രാക്ടർ റെയിൽവേ ട്രാക്കിൽ കുടുങ്ങി ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കാഞ്ഞങ്ങാട് ചിത്താരിയിലാണ് സംഭവം. രാത്രി എട്ടരയോടെയാണ് റെയിൽ  കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ട്രാക്കിൽ കുടുങ്ങിയത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

Post a Comment

0 Comments