മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി ഹജ്ജ് പഠന ക്ലാസ്സും യാത്രയയപ്പും സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി ഹജ്ജ് പഠന ക്ലാസ്സും യാത്രയയപ്പും സംഘടിപ്പിച്ചുകാഞ്ഞങ്ങാട് : ഈ പ്രാവശ്യം അജാനൂർ പഞ്ചായത്ത് നിന്നും പശുദ്ധ ഹജ്ജിന് പുറപ്പെടുന്ന ഹാജിമാർക്ക് മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഹജ്ജ് പഠന ക്ലാസ്സും യാത്രയയപ്പും സംഘടിപ്പിച്ചു. മാണിക്കോത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് ചേർന്ന സംഗമം പ്രസിഡണ്ട്‌ മുബാറക്ക് ഹസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്‌ തെരുവത്ത് മൂസ ഹാജി ഉദ്ഘാടനം ചെയ്തു. ഉസ്താത് സഈദ് സഅദി മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ബഷീർ ചിത്താരി സ്വാഗതം പറഞ്ഞു. എ.ഹമീദ് ഹാജി, കെ.എം.മുഹമ്മദ്‌ കുഞ്ഞി, ഹസൈനാർ മുക്കൂട്, ഖാലിദ് അറബിക്കാടത്ത്, മുഹമ്മദ്‌ കുഞ്ഞി കപ്പണക്കാൽ, ശംസുദ്ധീൻ മാട്ടുമ്മൽ, ബഷീർ കല്ലിങ്കാൽ, ആസിഫ് ബദർ നഗർ, കെ.കെ.അബ്ദുല്ല, സലാം പാലക്കി, സി.കെ.ഇർഷാദ്, സി.എം.ഹാരിസ്, ബഷീർ മുക്കൂട്, കരീം മൈത്രി, സി.കുഞ്ഞാമിന, ഹാജറ സലാം, മറിയകുഞ്ഞി കൊളവയൽ, ഷക്കീല ബദറുദ്ധീൻ തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

0 Comments