തുളുനാട് മാധ്യമ പുരസ്കാരം അനിൽ പുളിക്കാലിനും കണ്ണാലയം നാരായണനും

LATEST UPDATES

6/recent/ticker-posts

തുളുനാട് മാധ്യമ പുരസ്കാരം അനിൽ പുളിക്കാലിനും കണ്ണാലയം നാരായണനും


 നാരായണനും നീലേശ്വരം: തുളുനാട് മാസികയുടെ അതിയാമ്പൂർ കുഞ്ഞിക്കൃഷ്ണൻ സ്മാരക മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.

മാതൃഭൂമി റിപ്പോർട്ടർ അനിൽ പുളിക്കാൽ, കാരവൽ റിപ്പോർട്ടർ കണ്ണാലയം നാരായണൻ എന്നിവരാണ് അവാർഡിന് അർഹരായത്. ടി.കെ.നാരായണൻ, എൻ.ഗംഗാധരൻ, ശ്യാംബാബു വെള്ളിക്കോത്ത്, കെ.കെ.നായർ എന്നിവരടങ്ങിയ കമ്മിറ്റിയാണ്  അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. പുല്ലൂർ സ്വദേശിയായ അനിൽ പുളിക്കാൽ 2007 മുതൽ മാതൃഭൂമി ദിനപത്രത്തിൻ്റെ പെരിയ ലേഖകനാണ്. കാഞ്ഞങ്ങാട്ടെ സിറ്റി ന്യൂസിൽ 8 വർഷത്തോളം ന്യൂസ് എഡിറ്ററും ആയിരുന്നു. ടെലകോം ജീവനക്കാരൻ പരേതനായ കെ.വി.കണ്ണൻ്റെയും റിട്ട. പ്രധാനധ്യാപിക എസ്.കെ.നാരായണി ടീച്ചറുടെയും മകനാണ്. ഭാര്യ: പി.എൻ.കവിത പെരിയ കേന്ദ്ര സർവകലാശാലയിൽ ജീവനക്കാരിയാണ്. മകൻ: പ്രിയദർശൻ. ജന്മദേശത്തിലൂടെ പത്രപ്രവർത്തന രംഗത്തെത്തിയ കണ്ണാലയം നാരായണൻ പെരിയ ആയമ്പാറ സ്വദേശിയാണ്. കാസർകോട്ടെ കാരവൽ ദിനപത്രത്തിൽ കഴിഞ്ഞ 27 വർഷമായി സബ് എഡിറ്റർ ആണ്. കൃഷി, നാടകം, മറ്റു കലാപ്രവർത്തനങ്ങൾ എന്നിവയിലും സജീവ സാന്നിധ്യം. 127 പയർ ഇനങ്ങൾ സംരക്ഷിക്കുന്ന ഇദ്ദേഹത്തിന് മിസ്റ്റർ ബീൻ ഓഫ് കേരള എന്നും വിശേഷണമുണ്ട്. നോവൽ നോവലൈറ്റ് എന്നിവ എഴുതിയിട്ടുണ്ട്. നേരത്തെ പുരോഗമന കലാസാഹിത്യ സംഘം അവിഭക്ത ഉദുമ ഏരിയാ സെക്രട്ടറിയായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലും പ്രവർത്തിച്ചിട്ടുണ്ട്. സന്നദ്ധ - ജീവകാരുണ്യ പ്രവർത്തകനുമാണ്. ഭാര്യ: പി.ശ്രീജ. മക്കൾ: പി.ഹരി ശാന്ത്, പി.ജയശാന്ത്. കാഞ്ഞങ്ങാട്ട് നടക്കുന്ന തുളുനാട് വാർഷികാഘോഷ പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും. തീയതി പിന്നീട് അറിയിക്കും.

Post a Comment

0 Comments