ഐഎൻഎൽ മുൻ കാസർകോട് ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

LATEST UPDATES

6/recent/ticker-posts

ഐഎൻഎൽ മുൻ കാസർകോട് ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി


 

മേൽപ്പറമ്പ്: ഐ എൻ എൽ  മുൻ കാസർകോട് ജില്ല പ്രസിഡണ്ട് പി .എ . മുഹമ്മദ് കുഞ്ഞി ഹാജി (80) അന്തരിച്ചു.

ചികിത്സയിലിരിക്കെ കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

കാസർകോട് ജില്ലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിന് വേണ്ടി ധീരമായി നേതൃത്വം നൽകിയ  പി എ മുഹമ്മദ് കുഞ്ഞി ഹാജി അധികാര രാഷ്ട്രിയത്തിനതീതമായി മെഹബൂബെ മില്ലത്തിന്റെ യഥാർത്ഥ രാഷ്ട്രീയ മാതൃകയായ അഭിമാനമാണ് വലുതെന്ന് പ്രവർത്തനത്തിലൂടെകാണിച്ച് തന്ന നേതാവായിരുന്നു. 


സ്വാർത്ഥ താൽപര്യങ്ങൾക്കായി പ്രസ്ഥാനത്തെയുപേക്ഷിച്ച് നേതൃനിരയിൽ നിന്ന് പലരും മേച്ചിൽപ്പുറങ്ങൾ തേടിപ്പോയപ്പോൾ,  ജില്ലയിൽ ഏറെ ചങ്കൂറ്റത്തോടെ പാർട്ടിയുടെ കടിഞ്ഞാണേറ്റെടുത്ത്, മുന്നിൽ നിന്ന് നയിച്ച് പാർട്ടിയെ കരയടുപ്പിച്ച നിസ്വാർത്ഥനും നിഷ്കളങ്കനുമായിരുന്ന നേതാവ് കൂടിയാണ്  പി എ.


മുതദേഹം ഉച്ചയോടെ മേൽപ്പമ്പ് ചെമ്പരിക്കയിലുള്ള വസതിയിലേക്ക് കൊണ്ട് വരും. ജില്ലയിലെ പാർട്ടി പ്രവർത്തകർക്ക് ഏറെ പ്രിയങ്കരനായിരുന്ന പി എ യുടെ നിര്യാണത്തിൽ ഐ എൻ എൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ, വൈസ് പ്രസിഡന്റ് എം.കെ ഹാജി,  സെക്രറിയേറ്റ് അംഗം എം എ കുഞ്ഞബ്ദുള്ള, എൻ.പി.എൽ സംസ്ഥാന ജനറൽ സെക്രട്ടറി സാലിം ബേക്കൽ, ജില്ലാ പ്രസിഡണ്ട് ഇക്ബാൽ മാളിക, ജനറൽ സെക്രട്ടറി എ.കെ. കമ്പാർ എന്നിവർ  അനുശോചിച്ചു.

Post a Comment

0 Comments