ഒഡീഷയിൽ 3 ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 50 മരണം; 350 പേർക്ക് പരുക്ക്

LATEST UPDATES

6/recent/ticker-posts

ഒഡീഷയിൽ 3 ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 50 മരണം; 350 പേർക്ക് പരുക്ക്


 ഭുവനേശ്വർ: ഒഡിഷയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 50 മരണമെന്ന് ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട്. ​ഗുഡ്സ് ട്രെയിനുമായി കോറമണ്ഡൽ എക്സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്. 350 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവിൽ ലഭിച്ച വിവരം. ഒഡീഷയിലെ ബാലസോറിലാണ് രാജ്യത്തെ നടുക്കിയ അപകടം നടന്നിരിക്കുന്നത്.  

ഷാലിമാർ ചെന്നൈ എക്സ്പ്രസും ​ഗുഡ്സ് ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു. ബഹന​ഗർ സ്റ്റേഷനിൽ വെച്ചാണ് അപകടം നടന്നത്. പാളം തെറ്റിയ ബോ​ഗികൾ മറ്റൊരു ട്രാക്കിലെക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂർ ഹൗറ ട്രെയിനുകളും ഇടിച്ചു കയറി. ഈ ട്രെയിനിന്റെ നാല് ബോ​ഗികളും പാളം തെറ്റി. ബോ​ഗികളിൽ നിന്ന് യാത്രക്കാരെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. 15 ബോ​ഗികളാണ് പാളം തെറ്റിയത്

Post a Comment

0 Comments