മഞ്ചേശ്വരത്ത് ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു

LATEST UPDATES

6/recent/ticker-posts

മഞ്ചേശ്വരത്ത് ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു


 മഞ്ചേശ്വരം: ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കളായിയിലെ പ്രഭാകര നൊണ്ട (40) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് കൊലപാതകം നടന്നത്. നിരവധി കേസുകളില്‍ പ്രതിയായ സഹോദരന്‍ ജയറാം നൊണ്ടയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം.

കൊല്ലപ്പെട്ട പ്രഭാകര നൊണ്ടയും ജയറാം നൊണ്ടയും അമ്മയും മാത്രമാണ് വീട്ടില്‍ താമസം. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണമായതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കാസര്‍കോട് ഡിവൈഎസ്പി, പികെ സുധാകരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വിവി മനോജ് അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൊലപാതകം നടന്ന സ്ഥലത്തെത്തിയിട്ടുണ്ട്.

Post a Comment

0 Comments