LATEST UPDATES

6/recent/ticker-posts

കോഴിക്കോട്ട് ഡോക്ടർ ദമ്പതികൾ മരിച്ചനിലയിൽ, മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് കുറിപ്പ്

കോഴിക്കോട് മലാപ്പറമ്പിൽ ഡോക്ടർ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. ഡോ. റാം മനോഹർ( 70) ഭാര്യ ശോഭ മനോഹർ ( 68) എന്നിവരെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ചേവായൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

തൃശൂർ സ്വദേശികളായ ഇരുവരും ആറു മാസമായി കോഴിക്കോടാണ് താമസിക്കുന്നത്. രോഗികളാണെന്നും മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ഉറക്ക ഗുളിക അധികം കഴിച്ചതാണ് മരണ കാരണമെന്ന് പൊലീസ് അറിയിച്ചു.  

 

Post a Comment

0 Comments