നവദമ്പതികൾ ആദ്യരാത്രിയിൽ മരിച്ചു; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

LATEST UPDATES

6/recent/ticker-posts

നവദമ്പതികൾ ആദ്യരാത്രിയിൽ മരിച്ചു; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം


 ആദ്യരാത്രിയിൽ നവദമ്പതികളെ കിടപ്പറയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇരുവരും മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയതോടെയാണ് സംഭവത്തിൽ ദുരൂഹത സംശയിക്കുന്നത്. രണ്ടുപേർക്കും ഒരുമിച്ച് ഹൃദയാഘാതം ഉണ്ടായത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. ഇരുവർക്കും മുമ്പ് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം അന്വേഷണം ഊർജിതമാക്കുമെന്നും പൊലീസ് അറിയിച്ചു.

ഉത്തർപ്രദേശിലെ ഗോധിയ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ 24 കാരനായ പ്രതാപ് യാദവ് കഴിഞ്ഞ ചൊവ്വാഴ്ച (മെയ് 30, 2023) 22 കാരിയായ പുഷ്പ യാദവിനെ വിവാഹം കഴിച്ചു. സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ ഗംഭീരമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.

വിവാഹശേഷം വരന്‍റെ വീട്ടിലെത്തിയത് നവദമ്പതികളെത്തിയത് പിറ്റേദിവസമായിരുന്നു. എന്നാൽ അവിടെവെച്ച് ഇരുവരും ഒരുമിച്ചുള്ള ആദ്യരാത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരെയും വിളിച്ചിട്ട് അനക്കമില്ലാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

സംഭവത്തിൽ പോലീസ് കേസെടുത്ത് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തി. എന്നാൽ ഈ മുറിയിൽ വായുസഞ്ചാരമില്ലാത്തതിനാൽ ഹൃദയാഘാതം മൂലമാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഏതായാലും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചത്.

Post a Comment

0 Comments