തീ കൊടുക്കുന്നതിനു തൊട്ടുമുമ്പ് ‘മരിച്ച’യാള്‍ ചിതയില്‍ നിന്നെഴുന്നേറ്റു; കണ്ടുനിന്നവര്‍ ജീവനുംകൊണ്ടോടി

LATEST UPDATES

6/recent/ticker-posts

തീ കൊടുക്കുന്നതിനു തൊട്ടുമുമ്പ് ‘മരിച്ച’യാള്‍ ചിതയില്‍ നിന്നെഴുന്നേറ്റു; കണ്ടുനിന്നവര്‍ ജീവനുംകൊണ്ടോടി


 മരണമുറപ്പിച്ച് ദഹിപ്പിക്കുന്നതിനായി ചിതയില്‍ കിടത്തിയ മൃതദേഹം തീ കൊടുക്കുന്നതിനു മുമ്പ് ജീവനോടെ എഴുന്നേറ്റു. കണ്ടുനിന്നവര്‍ പേടിച്ചോടി. ഉത്തര്‍പ്രദേശിലാണ് സംഭവം.


വൃക്കരോഗിയായ ജീതു പ്രജാപതി ചൊവ്വാഴ്ച വൈകീട്ട് കുഴഞ്ഞുവീഴുകയായിരുന്നു. വീട്ടുകാരും അയല്‍വാസികളും ജീതു പ്രജാപതിയുടെ ശ്വാസം പരിശോധിച്ച് മരിച്ചുവെന്ന് വിധിയെഴുതി. വേണ്ടപ്പെട്ടവരെയെല്ലാം അറിയിച്ച് സംസ്‌കാരച്ചടങ്ങുകളും വീട്ടുകാര്‍ വേഗത്തിലാക്കി. ചിതയൊരുക്കിയ ശേഷം മൃതദേഹം അതില്‍ കിടത്തുകയും ചെയ്തു.


ഈ സമയമാണ് മരിച്ചുവെന്ന കരുതിയ ജീതു പ്രജാപതി ചിതയില്‍ നിന്നെഴുന്നേറ്റത്. പെട്ടെന്നുള്ള ഈ നടപടിയില്‍ കണ്ടുനിന്നവര്‍ ഭയന്നോടുകയായിരുന്നു. പിന്നീട് തിരികെയെത്തിയവര്‍ ജീതു പ്രജാപതിയെ ആശുപത്രിയിലാക്കി. മരിച്ചുവെന്ന് കരുതിയ ജീതു ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്.

Post a Comment

0 Comments