ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്ക് ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; പിഴ നാളെ മുതല്‍ ഈടാക്കി തുടങ്ങും

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്ക് ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; പിഴ നാളെ മുതല്‍ ഈടാക്കി തുടങ്ങും


 എ.ഐ കാമറയില്‍ പിടിക്കുന്ന നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ ഈടക്കി തുടങ്ങാനിരിക്കെ, ഇരുചക്ര വാഹനങ്ങളില്‍ 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇളവ് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. എളമരം കരീം എംപിക്ക് നൽകിയ മറുപടിയിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ആർക്കെങ്കിലും പ്രത്യേക ഇളവ് അനുവദിക്കുന്നത് കേന്ദ്ര മോട്ടോർ വാഹന നിയമത്തിന് വിരുദ്ധമാണെന്ന് ഗഡ്കരി പറഞ്ഞു.


പത്തുവയസ്സിൽ താഴെയുള്ള കുട്ടികളെ മൂന്നാമത്തെ യാത്രക്കാരായി കണക്കാക്കി കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യണം എന്നാണ് എളമരം കരീം എംപി ആവശ്യപ്പെട്ടിരുന്നത്. പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികൾക്ക് ഇളവ് നൽകണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നത്കേന്ദ്രത്തിന്റെ തീരുമാനം വരുന്നതുവരെ പന്ത്രണ്ട് വയസ്സിൽ താഴെയുള്ള ഒരുകുട്ടിക്ക് മാതാപിതാക്കൾക്കൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിന് പിഴ ചുമത്തേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

.

Post a Comment

0 Comments