"മാലിന്യ മുക്ത കേരളം, നവകേരളം " അജാനൂർ ഗ്രാമ പഞ്ചായത്ത് ഹരിത സഭ നാളെ തെക്കേപ്പുറം റോയൽ റസിഡൻസിയിൽ

LATEST UPDATES

6/recent/ticker-posts

"മാലിന്യ മുക്ത കേരളം, നവകേരളം " അജാനൂർ ഗ്രാമ പഞ്ചായത്ത് ഹരിത സഭ നാളെ തെക്കേപ്പുറം റോയൽ റസിഡൻസിയിൽ


 

'അജാനൂർ : "മാലിന്യ മുക്ത കേരളം, നവകേരളം " പദ്ധതിയുടെ ഭാഗമായുള്ള അജാനൂർ  ഗ്രാമ പഞ്ചായത്ത്തല ഹരിത സഭ ജൂൺ 5 തിങ്കളാഴ്ച്ച രാവിലെ 10.30 ന് തെക്കേപ്പുറം റോയൽ റസിഡൻസിയിൽ വെച്ച് സംഘടിപ്പിക്കും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്യും. 

               മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി 2023 മാർച്ച് 15 മുതൽ ജൂണ്‍ 1 വരെ

പഞ്ചായത്ത്  പരിധിയിൽ നടന്ന 

പ്രവർത്തനങ്ങളുടെ ഫലം ചർച്ചയ്ക്ക് വികധയമാക്കുക,  പുരോഗതി കൈവരിക്കുന്നതിനായി നടത്തിയ പ്രത്യേക പ്രവർത്തനങ്ങൾ, നൂതന പരിപാടികൾ എന്നിവ പരിശോധിക്കുക,  പ്രവർത്തനങ്ങളിൽ നേരിട്ട പ്രതിസന്ധികളും - തടസ്സങ്ങളും, അവ 

പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളും  

പരിശോധനക്ക് വിധേയമാക്കുക. എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് ഹരിത സഭ ചേരുന്നത്. ഗ്രന്ഥശാല / വായനശാല പ്രവർത്തകർ , യുവജന സംഘടന പ്രതിനിധികൾ, ശാസ്ത്ര -സാംസ്കാരിക സംഘടനകൾ, തൊഴിലാളി സംഘടന ഭാരവാഹികൾ, അയൽക്കൂട്ടം സെക്രട്ടറി / പ്രസി ഡണ്ട് ,  CDS, ADS അംഗങ്ങൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, Nss Unit ചുമതലയുള്ള ടീച്ചർ, വാർഡു തല ആരോഗ്യ ജാഗ്രതാ സമിതി അംഗങ്ങൾ,  ഘടക സ്ഥാപന പ്രതിനിധികൾ, വനിത സംഘടന പ്രതിനിധികൾ,  പെൻഷൻ സംഘടന പ്രതിനിധി , സീനിയർ സിറ്റിസൺ പ്രതിനിധി, വിദ്യാർ ത്ഥിപ്രതിനിധികൾ , വാർഡ് ജനപ്രതിനിധി എന്നിവർ പങ്കെടുക്കണം. ജനകീയ ചർച്ചയിലൂടെ നടത്തുന്ന സമ്പൂർണ്ണ മാലിന്യ നിർമ്മാർജ പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ട ആളുകൾ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Post a Comment

0 Comments