ജീവോദയം സ്പെഷ്യൽ സ്ക്കൂളിൽ പ്രവേശനോത്സവവും വൃക്ഷതൈ നടൽ ദിനാചരണവും നടന്നു

LATEST UPDATES

6/recent/ticker-posts

ജീവോദയം സ്പെഷ്യൽ സ്ക്കൂളിൽ പ്രവേശനോത്സവവും വൃക്ഷതൈ നടൽ ദിനാചരണവും നടന്നു


 

കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ കാഞ്ഞങ്ങാട് മുത്തപ്പനാർ കാവിന് സമീപത്തുള്ള ഏക സ്പെഷ്യൽ സ്ക്കൂളായ ജീവോദയ സ്പെഷ്യൽ സ്ക്കൂളിൽ പ്രവേശനോത്സവം നടത്തി. ജില്ലാ ആസുത്രണ സമിതി അംഗവും, മത്സ്യഫെഡ് ഡയറക്ടറും, നഗരസഭാ കൗൺസിലറുമായ വി വി രമേശൻ പ്രവേശനോത്വ ഉദ്ഘാടനവും, വൃക്ഷതൈ നടൽ ചടങ്ങും നിർവ്വഹിച്ചു. ജീവോദയം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോസ് കൊട്ടാരം ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ ഗ്രീഷ്മ മുഖ്യ പ്രഭാഷണം നടത്തി.വാർഡ് കൗൺസിലർ വിനീത് കൃഷ്ണൻ, മുൻ വാർഡ് കൗൺസിലർ ഉണ്ണികൃഷ്ണൻ, ഡി എഫ് ഫൗണ്ടേഷൻ പയ്യന്നൂർ ശ്രീനാഥ്, മുൻ കൗൺസിലർ ഗീത, പി ടി എ പ്രസിഡണ്ട് സുകുമാരൻ, സെൻട്രൽ സ്ക്കൂൾ റിട്ടയർഡ്‌ അദ്യാപകൻ ജോസഫ് മാത്യു, എന്നിവർ പ്രസംഗിച്ചു. ലിസി ജേക്കബ് സ്വാഗതവും, സ്ക്കൂൾ പ്രിൻസിപ്പാൾ ശാലിനി വി നന്ദിയും പറഞ്ഞുന്നു

Post a Comment

0 Comments