ചിത്താരി:കക്ഷി രാഷ്ട്രീയ മത ജാതി ഭേദ ചിന്തകൾക്കതീതമായി സർവമനുഷ്യർക്കും പൊതു സ്വീകാര്യനായ നേതാവായിരുന്നു മെട്രോ മുഹമ്മദ് ഹാജിയെന്ന് സംസ്ഥാന മുസ്‌ലിം ലീഗ് ട്രെഷറർ സി ടി അഹമ്മദലി അഭിപ്രായപ്പെട്ടു.നിരവധി പ്രസ്ഥാനങ്ങൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നേതൃത്വമേകിയ മെട്രോ പദവികൾക്കലങ്കാരമായിരുന്നെങ്കിലും അവ അലങ്കാരമായിക്കാണാതെ സമർപ്പണം ചെയ്യുകയായിരുന്നു അദ്ദേഹം .സി ടി തുടർന്ന് പറഞ്ഞു.അജാനൂർ പഞ്ചായത്ത് 20,22 വാർഡ് മുസ്‌ലിം ലീഗ് സമ്മേളനവും മെട്രോ മുഹമ്മദ് ഹാജി അനുസ്മരണവും നോർത്ത് ചിത്താരി ചാമുണ്ഡിക്കുന്നിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സി ടി.പി അബൂബക്കർ ഹാജി അദ്ധ്യക്ഷനായി.എ കെ എം അഷ്‌റഫ് എം എൽ എ അനുസ്മരണ പ്രഭാഷണം നടത്തി.20,22 വാർഡ് പരിധികളിൽ പൊതു വിദ്യാഭ്യാസത്തിലും ഉയർന്ന വിജയം നേടിയ പ്രതിഭകൾക്ക് വൺ ഫോർ അബ്ദുർറഹ്മാൻ,ബഷീർ വെള്ളിക്കോത്ത്,മുബാറക് ഹസൈനാർ ഹാജി,പി പി നസീമ ടീച്ചർ ഉപഹാരങ്ങൾ നൽകി.പഴയ കാല ലീഗ് നേതാവ് കൂളിക്കാട് കുഞ്ഞബ്ദുല്ലഹാജിയെ ആദരിച്ചു.മെട്രോ മുഹമ്മദ് ഹാജിയെ അനുസ്മരിച് ബശീർ വെള്ളിക്കോത്ത് രചിച്ച ഗാനം അഷ്‌റഫ് പറമ്പത്ത് ആലപിച്ചു.സിദ്ദീഖലി രാങ്ങാട്ടൂർ ,ശരീഫ് കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി.സി ബി സലിം സ്വാഗതം പറഞ്ഞു.കെ കെ ബദറുദ്ദീൻ,സി കെ റഹ്മതുല്ലാഹ്,തെരുവത്ത് മൂസാ ഹാജി,പി എം ഫാറൂഖ്,എ പി ഉമ്മർ,സി മുഹമ്മദ് കുഞ്ഞി ,ബഷീർ ചിത്താരി ,കെ എം മുഹമ്മദ് കുഞ്ഞി,ഖാലിദ് അറബിക്കാടത്ത്,നൗഷാദ് എം പി ,നദീർ കൊത്തിക്കാൽ,ജബ്ബാർ ചിത്താരി ,ബഷീർ കല്ലിങ്കാൽ ,മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് ,സി മുഹമ്മദ് കുഞ്ഞി ഹാജി ,സുബൈർ ബ്രിട്ടീഷ് ,കെ കെ മുഹമ്മദ്‌കുഞ്ഞി മുക്കൂട് ,ഹുസ്സൈൻ കടവത്ത് ,പി വി ഹമീദ് ,പി അബ്ദുർറഹ്മാൻ ഹാജി ,സലാം പാലക്കി,ആയിഷ ഫർസാന,ഷീബ ഉമ്മർ,സി കുഞ്ഞാമിന,ഹാജറ സലാം,മറിയക്കുഞ്ഞി കൊളവയൽ,ആസിഫ് ബദർനഗർ,അസ്‌ക്കർ അതിഞ്ഞാൽ,നിസാം സി എച്,മുഹമ്മദലി പീടികയിൽ,ഫൈസൽ ചിത്താരി ,സി കെ ഷറഫുദ്ദീൻ പ്രസംഗിച്ചു.
0 Comments