പൂച്ചക്കാട് ഗഫൂർ ഹാജിയുടെ മരണം: കർമ്മസമിതിയുടെ നേതൃത്വത്തിൽ ശേഖരിച്ച 10,000 പ്രതിഷേധ ഒപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലും, ഡിജിപിക്കും നാളെ കൈമാറും

LATEST UPDATES

6/recent/ticker-posts

പൂച്ചക്കാട് ഗഫൂർ ഹാജിയുടെ മരണം: കർമ്മസമിതിയുടെ നേതൃത്വത്തിൽ ശേഖരിച്ച 10,000 പ്രതിഷേധ ഒപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലും, ഡിജിപിക്കും നാളെ കൈമാറും


പൂച്ചക്കാട് : ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പൂച്ചക്കാട് എം.സി. ഗഫൂർ ഹാജിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വൈകുന്നതിൽ പ്രതിഷേധിച്ചും, അന്വേഷണ വേഗത ഊർജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഗഫൂർ ഹാജി കർമ്മസമിതിയുടെ നേതൃത്വത്തിൽ  പൂച്ചക്കാട് ടൗണിലും പരിസര പ്രദേശങ്ങളിലുമായി സമാഹരിച്ച 10,000 പ്രതിഷേധ ഒപ്പ് നാളെ കർമ്മസമിതി ഭാരവാഹികൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ഡിജിപിക്കും കൈമാറും. ഉദുമ എം.എൽ എ സി.എച്ച് കുഞ്ഞമ്പുവിന്റെ നേതൃത്വത്തിലാണ് ഒപ്പ് കൈമാറുന്നത്. കർമസമിതി കൺവീനർ സുകുമാരൻ പൂച്ചക്കാട്, വൈസ് ചെയർമാൻ ബി.കെ.ബഷീർ, ട്രഷറർ ബി.എം.മൂസ്സ എന്നിവരും എം.എൽ.എ.യോടൊപ്പം ഉണ്ടാകും.


   ഒപ്പ് ശേഖരിക്കുന്നതിന്റെ ഉദ്ഘാടനം പൂച്ചക്കാട് ഇമാം സെയ്യദ് സിറാജുദ്ധീൻ ഫൈസി  ആദ്യ ഒപ്പ് ഇട്ടു കൊണ്ട്  ജൂൺ 5 ന് നിർവ്വഹിച്ചിരുന്നു.

 

Post a Comment

0 Comments