റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ട ബൈക്ക് യാത്രക്കാരൻ മരിച്ചു; പന്നി ഇടിച്ചിട്ടതാണെന്ന് സംശയം

റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ട ബൈക്ക് യാത്രക്കാരൻ മരിച്ചു; പന്നി ഇടിച്ചിട്ടതാണെന്ന് സംശയം



കാഞ്ഞങ്ങാട് : റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ട ബൈക്ക് യാത്രക്കാരൻ മരിച്ചു, പന്നി ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. പെരിയ മടത്തിൽ പരേതനായ രാമന്റെ മകൻ കെ.വി.ബാബു 43 വാണ് മരിച്ചത്. പെരിയ - ആയംപാറ

റോഡിൽ ചെക്കിപ്പള്ളത്ത് ഇന്നലെ രാത്രി 8 മണിയോടെയാണ് സ്കൂട്ടറിൽ സഞ്ചരിക്കവെപരിക്കേറ്റ നിലയിൽ റോഡരികിൽ കണ്ടത്. ഉടൻ കണ്ണൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു. കുമ്പളയിലെ ബാറ്ററി കടയിലെ ജീവനക്കാരനാണ്. ഇന്ന് രാവിലെ നാട്ടുകാർ സംഭവ സ്ഥലം പരിശോധിച്ചതിൽ പന്നിയുടെ കാൽ പാടുകളും രോമവും കാണപ്പെട്ടു. ഇതാണ് പന്നിയിടിച്ച് അപകടമുണ്ടായതാണെന്ന് സംശയിക്കാൻ കാരണം.


Post a Comment

0 Comments