സൗഹൃദ മത്സരത്തിനെത്തിയ മെസിയെ ബെയ്ജിങ് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചു

സൗഹൃദ മത്സരത്തിനെത്തിയ മെസിയെ ബെയ്ജിങ് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചു




അര്‍ജന്‍റീനന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസിയെ ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചു. ചൈനീസ് തലസ്ഥാനത്തെ വർക്കേഴ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ അർജന്റീനയുടെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് മുന്നോടിയായാണ് താരം ബെയ്ജിങില്‍ എത്തിയത്.


അര്‍ജന്‍റീനയുടെ പാസ് പോര്‍ട്ടിന് പകരം സ്പാനിഷ് പാസ്പോര്‍ട്ടുമായി എത്തിയതാണ് മെസിയെ തടയാന്‍ കാരണം. സ്പാനിഷ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് വിസയില്ലാതെ ചൈനയില്‍ പ്രവേശിക്കാനാവില്ല. 2 മണിക്കൂറിന് ശേഷമാണ് താരത്തിന് ചൈന വിസ അനുവദിച്ചത്.  

Post a Comment

0 Comments