തളിപ്പറമ്പ് താലൂക്ക് ആശുപത്രി പേവാർഡിൽ സ്ത്രീയെ പാമ്പ് കടിച്ചു

LATEST UPDATES

6/recent/ticker-posts

തളിപ്പറമ്പ് താലൂക്ക് ആശുപത്രി പേവാർഡിൽ സ്ത്രീയെ പാമ്പ് കടിച്ചുതളിപ്പറമ്പ് താലൂക്ക് ആശുപത്രി വാർഡിൽ രോഗിക്ക് ഒപ്പം വന്ന സ്ത്രീക്ക് പാമ്പു കടിയേറ്റു. പാമ്പ് കടിയേറ്റ ചെമ്പേരി സ്വദേശി ലത(55)യെ പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം.


പാമ്പ് കടിച്ച ഉടൻ തന്നെ മനസിലായതിനാൽ വേഗത്തിൽ ചികിത്സ നൽകാനായി. മകളുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. പാമ്പിനെ ആളുകൾ തല്ലിക്കൊന്നു. താലൂക്ക് ആശുപത്രിക്ക് സമീപം കാട് മൂടിക്കിടക്കുന്ന പ്രദേശങ്ങളുണ്ട്. ഇവിടെ നിന്നും അണലി കയറിയതാകാം എന്നാണ് പ്രാഥമിക നിഗമനം.

നിലവിൽ ഇവരുടെ ആരോഗ്യനിലയില്‍ മാറ്റമുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. ജനല്‍ വഴിയോ വാതില്‍ വഴിയോ റൂമിലേക്ക് കടന്നതാണ് പാമ്പെന്നാണ് നിരീക്ഷണം. ലത അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കിയത്.

Post a Comment

0 Comments