നീറ്റ് പരീക്ഷയിൽ തിളങ്ങിയ ഫാത്തിമത്ത് ഷാസിയയെ സൗത്ത് ചിത്താരി ഫ്രണ്ട്ഷിപ്പ് കൂട്ടായ്മ അനുമോദിച്ചു

LATEST UPDATES

6/recent/ticker-posts

നീറ്റ് പരീക്ഷയിൽ തിളങ്ങിയ ഫാത്തിമത്ത് ഷാസിയയെ സൗത്ത് ചിത്താരി ഫ്രണ്ട്ഷിപ്പ് കൂട്ടായ്മ അനുമോദിച്ചു

 


ചിത്താരി;  ഓൾ ഇന്ത്യ നീറ്റ് പരീക്ഷയിൽ 655 മാർക്കോടെ  റാങ്ക് ലിസ്റ്റിൽ ഇടം നേടി നാടിന് അഭിമാനമായി മാറിയ ചിത്താരി ഡയാലിസിസ് സെന്റെർ അഡ്മിനിസ്ട്രേറ്റർ  ഷാഹിദ് പുതിയ വളപ്പിലിന്റെയും ഷമീ ഷാഹിദിന്റെയും മകൾ ഫാത്തിമത്ത്  ഷാസിയയെ സൗത്ത് ചിത്താരിയിലെ ഫ്രണ്ട്ഷിപ്പ് കൂട്ടായിമ അനുമോദിച്ചു.  കുളിക്കാട് ഹബീബ്, മുഹമ്മദ് കുഞ്ഞി ഖത്തർ, ഷരീഫ് മിന്ന, തയ്യിബ് കൂളിക്കാട്, സി കെ കരീം എന്നിവരടങ്ങിയ കൂട്ടായിമയാണ്  ഫ്രണ്ട്ഷിപ്പ് കൂട്ടായിമ. സൗത്ത് ചിത്താരിയിലെ ഷാഹിദിന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ സൗത്ത് ചിത്താരി മുസ്ലീം ജമാ അത്ത് ട്രഷറർ ഹബീബ് കൂളിക്കാട് ഫാത്തിമത്ത് ഷാസിയക്ക് മൊമന്റൊ കൈമാറി. സഹായി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ  ഷരീഫ് മിന്ന ഗോൾഡ് മെഡൽ കൈമാറി. സികെ കരീം ഷാഹിദ് പുതിയ വളപ്പ്  അലി മാണിക്കോത്ത് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments