LATEST UPDATES

6/recent/ticker-posts

അജാനൂർ പി.ടി.എച്ച്. വളണ്ടിയർ പരിശീലന ക്യാമ്പ് ആരംഭിച്ചു



അജാനൂർ : മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് ഹോം കെയർ വളണ്ടിയർമാർക്കുള്ള ത്രിദിന പരിശീലന ക്യാമ്പിന് തുടക്കമായി. അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് ചെയർമാൻ കെ.കെ.അബ്ദുള്ള അധ്യക്ഷത വഹിച്ചു. മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ പാലക്കി കുഞ്ഞാമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ കുൽബുദ്ധീൻ പാലായി സ്വാഗതം പറഞ്ഞു ട്രഷറർ മുഹമ്മദ് സുലൈമാൻ നന്ദി പറഞ്ഞു


ചടങ്ങിൽ ഡോ :ബഷീർ മണ്ട്യൻ,ഡോ : അബൂബക്കർ, മുഖ്യാതിഥികൾ ആയിരുന്നു.പി.ടി.എച്ച്.പാലിയേറ്റീവ് സി.എഫ്.ഒ.ഡോ : അമീർ അലി,ചീഫ് ട്രൈനർ ജോസ് പുള്ളിമൂട്ടിൽ ക്ലാസിന് നേതൃത്വം നൽകി. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട്‌ ബഷീർ വെള്ളിക്കോത്ത്,പഞ്ചായത്ത് പ്രസിഡണ്ട്‌ മുബാറക്ക് ഹസൈനാർ ഹാജി,മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.ബദറുദ്ധീൻ,പഞ്ചായത്ത് ജനറൽ സെക്രട്ടറി ബഷീർ ചിത്താരി,ഹസൈനാർ മുക്കൂട്,ഖാലിദ് അറബിക്കാടത്ത്,ശംസുദ്ധീൻ കൊളവയൽ, കെ.എം.സി.സി പ്രതിനിധികളായ അഷറഫ് ചിത്താരി,ഉസ്മാൻ ഖലീജ്, എ.പി ഉമ്മർ, ശംസു മാട്ടുമ്മൽ വനിതാ ലീഗ് സംസ്ഥാന ട്രഷറർ നസീമ ടീച്ചർ, ജില്ലാ സെക്രട്ടറി ആയിഷ ഫർസാന, മണ്ഡലം ജന സെക്രട്ടറി ഷീബ ഉമ്മർ,സി.കുഞ്ഞാമിന,ഹാജറ സലാം,മറിയകുഞ്ഞി കൊളവയൽ,ആസിഫ് ബദർ നഗർ,മാണിക്കോത്ത് അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.മൂന്ന് ദിവസങ്ങളിലായി രാവിലെ പത്ത് മണിമുതൽ വൈകുന്നേരം നാല് മണിവരെ ആണ് ക്യാമ്പ്.അമ്പതോളം സ്ത്രീ പുരുഷ വളണ്ടിയർമാരാണ് പരിശീലന ക്യാമ്പിൽ എത്തിച്ചേർന്നത്.മൂന്ന് ദിവസങ്ങളിലായി വളണ്ടിയർമാർക്ക് രോഗി പരിചരണവുമായി ബന്ധപ്പെട്ട് വിവിധ പരിശീലനം നൽകും. 

പരിശീലനവും ഭക്ഷണവും തികച്ചും സൗജന്യമാണ്. മൂന്ന് ദിവസം ക്യാമ്പിൽ പങ്കെടുത്തവർക്ക് സംസ്ഥാന പി.ടി.എച്ചിന്റെ പാലിയേറ്റീവ് വളന്റിയർ കാർഡ് ലഭിക്കും.

Post a Comment

0 Comments