ബസ് യാത്രയ്ക്കിടയില്‍ നവദമ്പതികളുടെ 16 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. സംഭവത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പയ്യന്നൂര്‍ റെയില്‍വേ ഗേറ്റിന് സമീപം അക്ഷയ് ഹൗസില്‍ മണപ്പാട്ട് ഉണ്ണികൃഷ്ണന്റെ(28)യും ഭാര്യയുടെയും സ്വർണമാണ് നഷ്ടമായത്.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കും രാവിലെ പത്തിനുമിടയിലാണ് സംഭവം. കൊച്ചിയില്‍നിന്നു രാത്രി പത്തരയോടെ പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസില്‍ ഒന്‍പത്, പത്ത് സീറ്റുകളിലെ യാത്രക്കാരായിരുന്ന നവദമ്പതികൾ.
0 Comments