അന്ധതയെ തോൽപിച്ച തമ്പാൻ മാഷ് ; കുട്ടികൾക്ക് നവ്യാനുഭവമായി മുക്കൂട് സ്‌കൂളിലെ വായന ദിനം

LATEST UPDATES

6/recent/ticker-posts

അന്ധതയെ തോൽപിച്ച തമ്പാൻ മാഷ് ; കുട്ടികൾക്ക് നവ്യാനുഭവമായി മുക്കൂട് സ്‌കൂളിലെ വായന ദിനം

 അജാനൂർ :  കണ്ണടച്ചാണ് തമ്പാൻ മാഷ് പാടിയതും പറഞ്ഞതും , പക്ഷെ കുട്ടികൾക്ക് അത് നവ്യാനുഭവമായിരുന്നു. വായന ദിനത്തിൽ മുക്കൂട് സ്‌കൂളിൽ സംഘടിപ്പിച്ച തമ്പാൻ മാഷോടൊപ്പം എന്ന പരിപാടി കുട്ടികളെയും, രക്ഷിതാക്കളെയും സംബന്ധിച്ചിടത്തോളം നവ്യാനുഭവമായിരുന്നു . അന്ധതയെ തോൽപിച്ചാണ് തമ്പാൻ മാഷ് സമൂഹത്തിന് മാതൃക ആവുന്നത് . മികച്ച അധ്യാപകനുള്ള അവാർഡുകൾ അടക്കം നിരവധി അംഗീകാരങ്ങൾ ക്വിസ്സ് പ്രേമി കൂടിയായ മാഷിനെ ഇതിനകം തന്നെ തേടി എത്തിയിട്ടുണ്ട് . കാണാൻ കഴിയില്ലെങ്കിൽ പോലും തന്റെ സ്വതസിദ്ധമായ ശൈലിയിൽ പാടിയും പറഞ്ഞും എഡിസന്റെ പ്രചോദനാത്മകമായ കഥ കുട്ടികളുടെ മനസ്സിലേക്ക് കോരിയിട്ട് അവരുടെ മനസ്സ്   കവർന്നാണ് മാഷ് യാത്രയായത് . 


പിടിഎ വൈസ് പ്രസിഡന്റ് രാജേഷ് അധ്യക്ഷം വഹിച്ച ചടങ്ങ് തമ്പാൻ മാഷ് ഉദ്‌ഘാടനം ചെയ്തു . പ്രഥമാധ്യാപിക ശൈലജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി സുജിത ടീച്ചർ നന്ദി പറഞ്ഞു . എസ്.എം.സി മെമ്പർ എം.മൂസാൻ ആശംസ പ്രസംഗം നടത്തി

Post a Comment

0 Comments