സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ശേഷം കൊല്ലത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രാദേശിക ഓൺലൈൻ ചാനൽ എഡിറ്റർ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ശേഷം കൊല്ലത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രാദേശിക ഓൺലൈൻ ചാനൽ എഡിറ്റർ അറസ്റ്റിൽ


 സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ശേഷം കൊല്ലത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രാദേശിക ഓൺലൈൻ ചാനൽ എഡിറ്റർ അറസ്റ്റിൽ. പട്ടാഴി താഴത്ത് വടക്ക് കാവുവിളയിൽ വീട്ടിൽ രഞ്ജു പൊടിയൻ ആത്മഹത്യ ചെയ്ത കേസിൽ സ്‌പോട്ട് ന്യൂസ് ഓൺലൈൻ എഡിറ്റർ കോളൂർ മുക്കിൽ അനീഷ് കുമാറിനെയാണ്(അനീഷ് കോളൂർ- 36) അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ആണ് ഇയാൾക്കെതിരേ ചുമത്തിയത്.

ചാനലിലൂടെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തതാണ് ജീവനൊടുക്കാൻ കാരണമെന്ന യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ അനീഷ് കോളൂരിനെ റിമാൻഡ് ചെയ്തു. പട്ടാഴി താഴത്തുവടക്ക് കാവുവിളയിൽവീട്ടിൽ രഞ്ജു പൊടിയനെ (33) കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

പ്രദേശവാസിയായ വയോധികന്റെ മരണവുമായി തന്നെ ബന്ധപ്പെടുത്തി വാർത്ത ചെയ്ത അനീഷാണ് തന്റെ മരണത്തിനു ഉത്തരവാദിയെന്നു കത്തെഴുതി വച്ചാണ് രഞ്ജു പൊടിയൻ ആത്മഹത്യ ചെയ്തത്. അനീഷിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകർ പട്ടാഴിയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Post a Comment

0 Comments