തിരൂർ സ്റ്റേഷന്റെ പേര് ‘തുഞ്ചത്ത് എഴുത്തച്ഛൻ റെയിൽവെ സ്റ്റേഷൻ’ എന്നാക്കും: പി കെ കൃഷ്ണദാസ്

LATEST UPDATES

6/recent/ticker-posts

തിരൂർ സ്റ്റേഷന്റെ പേര് ‘തുഞ്ചത്ത് എഴുത്തച്ഛൻ റെയിൽവെ സ്റ്റേഷൻ’ എന്നാക്കും: പി കെ കൃഷ്ണദാസ്

 

കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂർ സ്റ്റേഷന്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ’ എന്നാക്കുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസ്. പി.കെ കൃഷ്ണദാസും സംഘവും തിരൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചതിന് ശേഷമാണ് പേര് മാറ്റുന്ന വിവരം അറിയിച്ചത്.

വാർത്താ സമ്മേളനത്തലൂടെയാണ് അദ്ദേഹം വിവരം അറിയിച്ചത് കൂടാതെ ഫേസ്ബുക്ക് വിഡിയോയും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവച്ചു.

Post a Comment

0 Comments