വ്യാപാരി വ്യവസായി ഏകോപന സമിതി അജാനൂർ യൂണിറ്റ് സഹായധനം വിതരണം ചെയ്തു

LATEST UPDATES

6/recent/ticker-posts

വ്യാപാരി വ്യവസായി ഏകോപന സമിതി അജാനൂർ യൂണിറ്റ് സഹായധനം വിതരണം ചെയ്തു

 
അജാനൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അജാനൂർ യൂണിറ്റ് അംഗമായ അബ്ദുൽ ഖാദറിന്റെ കുടുംബാംഗങ്ങൾക്ക് ഫാമിലി വെൽഫെയർ ബെനിഫിറ്റ് സ്കീമിൽ നിന്നുള്ള സഹായധനത്തിന്റെ ചെക്ക് കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ വിതരണം ചെയ്തു. കാസർകോട് ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച സ്കീമിൽ അയ്യായിരത്തിലധികം വ്യാപാരികൾ അംഗങ്ങളാണ്. ഇതിനോടകം മരണപ്പെട്ട 177 പേരുടെ കുടുംബങ്ങൾക്ക് ആറരക്കോടിയോളം രൂപ വിതരണം ചെയ്തു കഴിഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി കെ ജെ സജി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. ട്രഷറർ മാഹിൻ കോളിക്കര പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റ് ഹംസ പാലക്കി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ രവീന്ദ്രൻ റിപ്പോർട്ടും ട്രഷറർ ഹനീഫ ബേവിഞ്ച വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞാമദ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ കണ്ണൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments