LATEST UPDATES

6/recent/ticker-posts

അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പി ടി എച്ച് പാലിയേറ്റീവ് & ഹോം കെയർ 50 വോളന്റീർമാരെ നാടിനു സമർപ്പിച്ചു
അജാനൂർ : മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് പൂക്കോയ തങ്ങൾ ഹോസ്പീസ് പാലിയേറ്റിവ് തൃദിന വോളന്റീർ ട്രെയിനിങ് ക്യാമ്പിനു വിജയകരമായ പരിസമാപ്തി.നാടിനു തന്നെ അഭിമാനമായി തീർന്ന ക്യാമ്പിനു പാലിയേറ്റിവ് രംഗത്തെ പ്രഗത്ഭ പരിശീലകനായ പി. ടി.എച്ച് സി. എഫ്. ഒ ഡോ. എം.എ അമീറലി നേതൃത്വം നൽകി. പി ടി എച്ച് ചീഫ് ട്രൈനർ ജോസ് പുളിമൂട്ടിൽ,അസിസ്റ്റന്റ് ട്രൈനർ ബാസിൽ ബാദുഷ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. മൂന്ന് ദിവസങ്ങളിലായി അജാനൂർ മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ക്യാമ്പ് സമാപനം ചെയർമാൻ കെ.കെ.അബ്ദുള്ളയുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ കുൽബുദ്ദീൻ പാലായി സ്വാഗതം പറഞ്ഞു. പരിശീലനം ലഭിച്ച വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് കോ ഒഡിനേറ്റർ ശംസുദ്ധീൻ കൊളവയലിന് കെ.എം.ഷാജി കൈമാറി,അബൂദാബി കെഎംസിസി നേതാക്കളായ ഉസ്മാൻ ഖലീജും,അബൂബക്കർ കൊളവയലും പാലിയേറ്റീവിന് സ്പോൺസർ ചെയ്ത മെഡിക്കൽ കോട്ട് കെഎം ഷാജിക്ക് കൈമാറി.

ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങളാലോ അപകടങ്ങളാലോ കിടപ്പിലായ രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ശാരീരികവും മാനസികവും സാമൂഹികവും ആയ വെല്ലുവിളികൾ കണ്ടെത്തി സാന്ത്വന പരിചരണം മെച്ചപ്പെടുത്തുന്നതിന് വേണ്ടി സേവന സന്നദ്ധരായ വോളന്റീർമാർക്ക് പരിശീലനം നൽകുക എന്നതായിരുന്നു പിടിഎച്ച് ക്യാമ്പിന്റെ ലക്ഷ്യം. ഇത്തരത്തിൽ മൂന്ന് ദിവസങ്ങളിലായി നൽകിയ പരിശീലന ക്യാമ്പിൽ മുഴുവൻ സമയവും പങ്കെടുത്ത 50 വോളന്റീർമാരെയാണ് പി. ടി.എച്ച് അജാനൂർ യൂണിറ്റ് നാടിനു സമർപ്പിച്ചത്. ഡോക്ടർ, നഴ്‌സ്‌, വോളന്റീർ, വാഹനം, മെഡിക്കൽ ഉപകരണങ്ങൾ, ലഭ്യമായ മരുന്നുകൾ തുടങ്ങിയവ പി ടി എച്ച് യൂണിറ്റിന്റെ സേവനത്തിൽ പെടുന്നു.ഓരോ വാർഡുകളിലെയും പരിശീലനം ലഭിച്ച വോളന്റീർമാർ വീടുകളിൽ കയറി കിടപ്പു രോഗികളുടെ പട്ടിക തയ്യാറാക്കുക എന്നതാണ് ആദ്യപടി. ഓരോ രോഗിക്കും ആവശ്യമായ പരിചരണം ലഭ്യമാക്കുന്നത് വഴി ഒറ്റപ്പെടൽ അനുഭവിക്കുന്ന രോഗികൾക്ക് കരുതലിന്റെ കരസ്പർശം നൽകുക എന്നതാണ് പ്രധാന പ്രവർത്തനം.

ആദ്യമായാണ് പാലിയേറ്റീവ് പരിചരണത്തിനു സന്നദ്ധരായി കൊണ്ട് 50 വോളന്റീർമാർ ഒറ്റ ബാച്ചിൽ പരിശീലനം കഴിഞ്ഞ് ഇറങ്ങുന്നത് .പഞ്ചായത്ത് മുസ്ലിം ലീഗ്, വനിത ലീഗ് മറ്റു പോഷക ഘടകങ്ങളുടെ ശക്തമായ ബോധവത്കരണവും പ്രവർത്തനവുമാണ് ക്യാമ്പ് ഇത്ര വലിയ വിജയമാക്കാൻ കഴിഞ്ഞതിനു പിന്നിൽ എന്ന് അജാനൂർ പി ടി എച്ച് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് പ്രസിഡന്റ്‌ മുബാറക് ഹസ്സൈനാർ ഹാജി,ജനറൽ സെക്രട്ടറി ബഷീർ ചിത്താരി, പി.ടി.എച്ച് മേഖല കോർഡിനേറ്റർ ശംസുദ്ധീൻ കൊളവയൽ,ചെയർമാൻ കെ. കെ. അബ്ദുല്ല, കൺവീനർ കുൽബുദ്ധീൻ പാലായി,ട്രഷറർ മുഹമ്മദ്‌ സുലൈമാൻ,ഖാലിദ് അറബിക്കാടത്ത്, ഹസൈനാർ മുക്കൂട്,ആയിഷ ഫർസാന,സി.കുഞ്ഞാമിന,ഹാജറ സലാം തുടങ്ങിയവർ പി ടി എച്ച് ക്യാമ്പിന്റെ കർമ്മ പ്രയാണത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. ജാതി മത രാഷ്ട്രീയ ലിംഗ വർഗ വ്യത്യാസമില്ലാതെ കരുണയുടെ നീരുറവ എല്ലാവരിലേക്കും പകർന്ന് സാന്ത്വന പരിപാലനത്തിന് അജാനൂർ മേഖലയിൽ പുതിയൊരു അധ്യായം രചിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന പി ടി എച്ച് കമ്മിറ്റിക്ക് കീഴിൽ അജാനൂരിന്റെ 50 വോളന്റീർമാർ. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട്‌ മുബാറക്ക് അസൈനാർ ഹാജി,ജനറൽ സെക്രട്ടറി ബഷീർ ചിത്താരി,ടിഡി കബീർ, ഷാനവാസ് പള്ളിക്കര,എ പി ഉമ്മർ,കെ.എം.മുഹമ്മദ്‌ കുഞ്ഞി,ഹസൈനാർ മുക്കൂട്,പി.കരീം,ഖാലിദ് അറബിക്കാടത്ത്,ഷംസുദീൻ മാട്ടുമ്മൽ, ഷംസുദ്ദീൻ മാണിക്കോത്ത്, മുല്ലക്കോയ തങ്ങൾ, ഹമീദ് ചേരക്കാടത്ത്, ആസിഫ് ബദർ നഗർ,ജംഷീദ് കുന്നുമ്മൽ,മൊയ്തു ഹാജി സുറൂർ, സിദ്ദീഖ് ചേരക്കാടത്ത്,സി.കെ.കരീം , ശരീഫ് മിന്നാ, മൊയ്തു ഹാജി മുട്ടുന്തല,സി.കെ.ഇർഷാദ്,മുഹമ്മദലി പീടികയിൽ, മാണിക്കോത്ത് അബൂബക്കർ,സി പി സുബൈർ,ആയിഷ ഫർസാന,ഷീബ ഉമർ,സി.കുഞ്ഞാമിന,ഹാജറ സലാം തുടങ്ങിയവർ സംബന്ധിച്ചു.മുഹമ്മദ്‌ സുലൈമാൻ നന്ദി പറഞ്ഞു

Post a Comment

0 Comments