ബുധനാഴ്‌ച, ജൂൺ 21, 2023

 


കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വർണ്ണ വേട്ട. മൂന്നംഗ സംഘം ശരീരത്തിന്റെ രഹസ്യഭാഗത്ത് 1.6 കോടി രൂപയുടെ സ്വർണ്ണം ഒളിപ്പിച്ച നിലയിലാണ് കടത്താൻ ശ്രമിച്ചത്. അഴിയൂര്‍ കുഞ്ഞിപ്പറമ്പത്ത് ഫൈസല്‍, നരിക്കുനിയിലെ ഉനൈസ് ഹസ്സന്‍, കാസര്‍കോട് എരിയാട് അബ്ദുല്‍ അസീസ് എന്നിവരെയാണ് പിടികൂടിയത്. ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെത്തിയത്.


ഇവരെ സംശയം തോന്നിയ ഡിആര്‍ഐ സംഘം ഇവരുടെ ശരീര പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണവും പ്രതികളെയും കസ്റ്റംസിന് കൈമാറിയിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ