തെരുവുനായ്ക്കളുടെ ദയാവധം പരിഗണിക്കാൻ സുപ്രീംകോടതി, കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്

LATEST UPDATES

6/recent/ticker-posts

തെരുവുനായ്ക്കളുടെ ദയാവധം പരിഗണിക്കാൻ സുപ്രീംകോടതി, കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്


 

ന്യൂ ഡൽഹി/തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി ആയിരത്തിലേറെപ്പേർ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാവുകയും മരണംവരെ സംഭവിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ആശ്വാസമായി സുപ്രീം കോടതിയുടെ ഇടപെടൽ.

ആക്രമണകാരികളായ തെരുവുനായ്‌ക്കളുടെ ദയാവധത്തിന് അനുമതി തേടി കണ്ണൂർ ജില്ലാ പഞ്ചായത്ത് സമർപ്പിച്ച ഹർജി ഗൗരവമായി പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ബന്ധപ്പെട്ട സംഘടനകൾക്കും നോട്ടീസ് ഉത്തരവായി. ജൂലായ് ഏഴിനകം നിലപാട് അറിയിക്കണം. തെരുവുനായ വിഷയം പരിഗണിക്കാൻ നിശ്ചയിച്ചിരിക്കുന്ന ജൂലായ് 12ന് ദയാവധത്തിലും വാദം കേൾക്കും.പേ വിഷബാധയേറ്റെന്ന് സംശയമുള്ളതും അത്യന്തം അപകടകാരികളുമായ തെരുവുനായ്‌ക്കളെ മനുഷ്വത്വപരമായ രീതിയിൽ ദയാവധത്തിന് വിധേയരാക്കണമെന്നാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.ജൂൺ 11ന് കണ്ണൂർ മുഴപ്പിലങ്ങാട് 10 വയസുകാരൻ നിഹാലിനെ തെരുവു നായ്ക്കൾ കൊന്നതും ജൂൺ 19ന് ജാൻവി എന്ന പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. രണ്ടു സംഭവങ്ങളും ദൗർഭാഗ്യകരമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു.

ജാൻവിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ തുറന്നകോടതിയിൽ പ്രദർശിപ്പിക്കാമെന്ന് വ്യക്തമാക്കിയെങ്കിലും ഹർജി വായിച്ചതിനാൽ കാണേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു.കണ്ണൂർ ജില്ലാ പഞ്ചായത്തിന് വേണ്ടി അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രനാണ് വിഷയം ഉന്നയിച്ചത്. മൃഗസംഘടനകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ഹർജിയെ എതിർത്തെങ്കിലും കോടതി നടപടികളിലേക്ക് കടക്കുകയായിരുന്നു.പരിതാപകരമായ അവസ്ഥയിലുള്ള തെരുവുനായ്ക്കളെ നിയമപരമായി കൈകാര്യം ചെയ്യാമെന്ന് 2008ൽ ബോംബെ ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ ആനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചു. ഇതാണ് ഇപ്പോഴും അടിസ്ഥാന കേസായിസുപ്രീം കോടതിയിലുള്ളത്. തദ്ദേശ സ്ഥാപനങ്ങൾക്ക് തെരുവുനായ്ക്കളെ കൊല്ലാമെന്ന 2006ലെ കേരള ഹൈക്കോടതി ഉത്തരവിനെതിരെയും ഇതേ സംഘടന സുപ്രീം കോടതിയിലെത്തിയിരുന്നു. അനുകൂലിച്ചും എതിർത്തും പലപ്പോഴായി കേരളത്തിൽ നിന്നടക്കം നിരവധി ഹർജികൾ എത്തിയിട്ടുണ്ട്.ഇന്നലത്തെ ഹർജിയും ഇതിന്റെ തുടർച്ചയാണ്.


Post a Comment

0 Comments