ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പൊലീസുകാരൻ കസ്റ്റഡിയിൽ

LATEST UPDATES

6/recent/ticker-posts

ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പൊലീസുകാരൻ കസ്റ്റഡിയിൽതിരുവനന്തപുരം: വെള്ളറടയിൽ വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച ഒൻപതാം ക്ലാസുകാരി ഗർഭിണിയാണെന്ന് കണ്ടെത്തിയ സംഭവത്തിൽ പൊലീസുകാരൻ കസ്റ്റഡിയിൽ. ഇടുക്കി മറയൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മാരായമുട്ടം സ്വദേശി ദിലീപാണ് (44) പിടിയിലായത്.


ദിവസങ്ങൾക്കു മുമ്പ് പെൺകുട്ടിക്ക്‌ വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോൾ ഗർഭിണിയാണെന്ന് ഡോക്ടർ കണ്ടെത്തുകയായിരുന്നു. പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. ആര്യങ്കോട് പൊലീസ് കേസെടുത്ത് പ്രതിയെ മറയൂരിൽനിന്ന് പിടികൂടുകയായിരുന്നു.

Post a Comment

0 Comments