കാഞ്ഞങ്ങാട്: ഈ പ്ലാനറ്റ് സംഘടിപ്പിച്ച ഓണം സമ്മാന പദ്ധതിയുടെ രണ്ടാം സമ്മാനമായ ഇലക്ട്രിക് സ്കൂട്ടർ അത്തിക്കോത്ത് കല്യാൺ റോഡ് സ്വദേശി ഇഷാൻ വി.വിക്ക് ലഭിച്ചു. ഇപ്ലാനറ്റിന്റെ കാഞ്ഞങ്ങാട് ഷോറൂമിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സുജാത ടീച്ചർ ഇലക്ട്രിക് സ്കൂട്ടർ വിജയിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ചടങ്ങിൽ BNI ബേക്കൽ പ്രസിഡൻറ് കാർത്തിക് നാഗരാജ നായക്, ഇ പ്ലാനറ്റ് ഡയറക്ടർ മുഹമ്മദ് കുഞ്ഞി, അസ്കർ അലി, കാഞ്ഞങ്ങാട് ചെറുവത്തൂർ മാനേജർ രഹനാസ്, സജിത്ത് എന്നിവർ സന്നിഹിതരായി
0 Comments