'കല്ല്യാൽ' മഹിമയിൽ തിളങ്ങി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം; കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഭാരവാഹികൾ ക്ഷേത്രത്തിൽ എത്തി

LATEST UPDATES

6/recent/ticker-posts

'കല്ല്യാൽ' മഹിമയിൽ തിളങ്ങി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം; കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഭാരവാഹികൾ ക്ഷേത്രത്തിൽ എത്തി



 കാഞ്ഞങ്ങാട്: 700 വർഷങ്ങൾക്ക് ശേഷം പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം നടക്കുന്ന കാഞ്ഞങ്ങാട് കിഴക്കുംകര കല്ല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഭാരവാഹികളും അംഗങ്ങളും കല്ല്യാൽ പെരുമയുടെ തിളക്കം ഒന്നു കൂടി ഊട്ടി ഉറപ്പിക്കാൻ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി സി. കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിലാണ് ജമാഅത്ത് ഭാരവാഹികളും അംഗങ്ങളും ഉത്സവം നടക്കുന്ന ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. ജനറൽ സെക്രട്ടറി എം. മൊയ്തു മൗലവി ബാഖവി, സെക്രട്ടറി ബഷീർ ആറങ്ങാടി, വൈസ് പ്രസിഡണ്ട് സുറൂർ മൊയ്തു ഹാജി ട്രഷറർ എൻ. കെ അബൂബക്കർ ഹാജി, വൈസ് പ്രസിഡണ്ട് മുബാറക്ക് ഹസൈനാർ ഹാജി,സെക്രട്ടറി അബ്ദുൽ റഹ്മാൻ പാണത്തൂർ, അബൂബക്കർ മാസ്റ്റർഎന്നിവരാണ് സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നത്. ക്ഷേത്രത്തിൽ എത്തിച്ചേർന്ന ജമാഅത്ത് ഭാരവാഹികളെയും അംഗങ്ങളെയും ക്ഷേത്ര, ആഘോഷ കമ്മിറ്റി ഭാരവാഹികളും ക്ഷേത്ര ആചാര സ്ഥാനികരും ചേർന്ന് സ്വീകരിച്ച് സൽക്കരിച്ചു. തുടർന്ന് പൂർണ്ണമായും കൃഷ്ണശിലയിൽ തീർത്ത ക്ഷേത്രവും അകത്തളവും മണിക്കണറും എല്ലാം നോക്കികണ്ട്, ആചാര അനുഷ്ഠാനങ്ങളുംമറ്റും ചോദിച്ചറിഞ്ഞ്, പഴയ കാലത്തിന്റെ സൗഹൃദവും സാഹോദര്യവും ഒരു നൂലിൽ കോർത്ത മുത്തു മാല പോലെ നിലനിർത്തി വീണ്ടും കൂടിച്ചേരാൻ ഈ സന്ദർശനം ഒരു മുതൽക്കൂട്ട് ആവണമെന്ന് ജമാഅത്ത് ഭാരവാഹികളും അമ്പല കമ്മിറ്റി ഭാരവാഹികളും ഒരേ സ്വരത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു. ക്ഷേത്രം വലിയച്ഛൻ കുമാരൻ കോമരം ഉൾപ്പെടെയുള്ള ആചാര സ്ഥാനികർ ആഘോഷ കമ്മിറ്റി ജനറൽ സെക്രട്ടറി ഒ. ചന്തുകുട്ടി മാക്കരം കോ ട്ട്, ക്ഷേത്ര പ്രസിഡണ്ട് സി. വി

ഗംഗാധരൻ ആലമ്പാടി, സെക്രട്ടറി മോഹനൻ നെല്ലിക്കാട്ട്, പുനർ നിർമ്മാണ കമ്മിറ്റി ചെയർമാൻ സി.പി. കുഞ്ഞിനാരായണൻ നായർ, നിർമ്മാണ കമ്മിറ്റി ജനറൽ സെക്രട്ടറി രത്നാകരൻ മുച്ചിലോട്ട്, ട്രഷറർ റെജി നിത്യാനന്ദ,ക്ഷേത്രം വൈസ് പ്രസിഡണ്ട് വി, കമ്മാരൻ തുടങ്ങി മറ്റ് ക്ഷേത്ര ഭാരവാഹികളും മറ്റ് ഭക്തജനങ്ങളും സ്വീകരണത്തിന് നേതൃത്വം നൽകി.


Post a Comment

0 Comments