കാരുണ്യത്തിന്റെ കൈ നീട്ടമായി ഡയാലിസിസ് മെഷീൻ നൽകി ജബ്ബാർ തൗഫിഖ്

LATEST UPDATES

6/recent/ticker-posts

കാരുണ്യത്തിന്റെ കൈ നീട്ടമായി ഡയാലിസിസ് മെഷീൻ നൽകി ജബ്ബാർ തൗഫിഖ്കാഞ്ഞങ്ങാട്: കഴിഞ്ഞ രണ്ട് വർഷമായി  സഹായി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലായി സൗത്ത് ചിത്താരിയിൽ  പ്രവർത്തിച്ച് വരുന്ന സൗജന്യ ഡയാലിസിസ് സെന്റെറിന്  കാരുണ്യത്തിന്റെ കൈ നീട്ടമായി ഡയാലിസിസ് മെഷീൻ നൽകി മാതൃകയായിരിക്കുകയാണ് നോർത്ത് ചിത്താരി തൗഫീഖ് സോ മിൽസ്   ഉടമയും ജീവകാരുണ്യ പ്രവർത്തന മേഖലയിലെ നിറ സാനിധ്യവുമായ ജബ്ബാർ തൗഫിഖ്.


 സുമനസുകളുടെ സഹായത്താൽ   202 1ൽ 5 മെഷീനോട് കൂടി  പ്രവർത്തനം ആരംഭിച്ച ഡയാലിസിസ് സെന്റെർ ഇന്ന് ഒരു പാട് രോഗികൾക് ആശ്രയകേന്ദ്രമാണ്.  ഓരോ ദിവസവും അപേക്ഷയുമായി ഡയാലിസിസ് സെന്റെറിലെത്തുന്ന വൃക്കരോഗികൾക്ക് ആശ്വാസം പകർന്ന് നൽകുന്നതാണ് കാരുണ്യത്തിന്റെ കൈനീട്ടമായി ജബ്ബാർ തൗഫീഖ് നൽകിയ ഡയാലിസിസ് മെഷീൻ.


മാസത്തിൽ രണ്ടര ലക്ഷം രൂപയോളം ചിലവ് വരുന്ന ഡയാലിസിസ് സെന്റെറിന്റെ പ്രവർത്തനം മുന്നോട്ട് നയിക്കുന്നത് സുമനസുകൾ നൽകുന്ന സംഭാവനകളാണ്. 

 ചിത്താരി ഡയാലിസിസ് സെന്റെറിൽ വെച്ച് നടന്ന ചടങ്ങിൽ ഡയാലിസിസ് മിഷിൻന്റെ  സ്വിച്ച് ഓൺ കർമ്മം ഡയാലിസിസ് സെന്റെർ ചെയർമാൻ കുളിക്കാട് കുഞബ്ദുള്ള ഹാജിയുടെ അധ്യക്ഷതയിൽ ജബ്ബാർ തൗഫിഖ് നിർവഹിച്ചു ചടങ്ങിൽ  ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബ് ഹസൻ അർഷദി  ജമാഅത്ത് സെക്രട്ടറി കെ യു ദാവൂദ് ഡയാലിസിസ് സെന്റെർ അഡ്മിനിസ്ട്രേറ്റർ ഷാഹിദ് പുതിയ വളപ്പ് സഹായി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷരീഫ് മിന്ന കൺവീനർ ck കരീം  ജമാഅത്ത് വൈ! പ്രസി. ഡണ്ടുമാരായ ബഷീർ മാട്ടുമ്മൽ,   ശറഫു ബെസ്റ്റ് ഇന്ത്യ, ജമാ അത്ത് ജോ: സെക്രട്ടറിമാരായ മുഹമ്മദ് കുഞ്ഞി എം കെ, അബ്ദുള്ള വളപ്പിൽ, മൻസൂർ ഹോസ്പിറ്റൽ മാനേജിങ്ങ് ഡയറക്ടർ  ശംസു പാലക്കി, വാർഡ് മെമ്പർ സി കെ ഇർഷാദ്, ഡയാലിസിസ് സെന്റെർ യു.എ ഇ പ്രധിനിധികളായ സി പി  ഹാരിസ്, അൻസാരി മാട്ടുമ്മൽ, അബ്ദുള്ള കുട്ടൻ വളപ്പ്,  msf ജില്ലാ ട്രഷറർ ജഷീദ് കുന്നുമ്മൽ, വാർഡ്  മുസ്ലീം ലീഗ് സെക്രട്ടറി സിപി സുബൈർ, ഇഖ്ബാൽ കുളിക്കാട്,  റഫീഖ് തായൽ, ഫിറോസ് എന്നിവർ പങ്കെടുത്തു

Post a Comment

0 Comments