ചരിത്രത്തില്‍ ആദ്യം; എംഎസ്എഫിന് മൂന്നു വനിതാ ഭാരവാഹികള്‍

LATEST UPDATES

6/recent/ticker-posts

ചരിത്രത്തില്‍ ആദ്യം; എംഎസ്എഫിന് മൂന്നു വനിതാ ഭാരവാഹികള്‍



കോഴിക്കോട്: ചരിത്രത്തില്‍ ആദ്യമായി മൂന്നു വനിതാ ഭാരവാഹികളെ പ്രഖ്യാപിച്ച് എംഎസ്എഫ്. പിഎച്ച് ആയിശാബാനു, റുമൈസ റഫീഖ്, അഡ്വ. കെ തൊഹാനി എന്നിവരാണ് പുതിയ ഭാരവാഹികള്‍. ആദ്യമായാണ് എംഎസ്എഫ് വനിതകളെ സംസ്ഥാന ഭാരവാഹികളാക്കുന്നത്.


നേരത്തേ ഫാത്തിമ തഹ്ലിയ ദേശീയ വൈസ് പ്രസിഡന്റ് ആയിരുന്നു. ആയിശ ബാനുവിനെ സംസ്ഥാന വൈസ് പ്രസിഡന്റായും അഡ്വ. തൊഹാനിയെയും റുമൈസ റഫീഖിനെയും സംസ്ഥാന സെക്രട്ടറിമാരുമായാണ് നിയമിച്ചിരിക്കുന്നത്. റുമൈസ റഫീഖ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും തൊഹാനി ഹരിതയുടെ മലപ്പുറം ജില്ലാ പ്രസിഡന്റുമാണ്.

Post a Comment

0 Comments